തിരുവനന്തപുരം: മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നറിയിപ്പുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തരത്തിലുള്ള പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ല. കരിങ്കൊടിക്കാരെ പ്രോത്സാഹിപ്പിച്ചാൽ പ്രതിപക്ഷ നേതാവിനും വീട്ടിൽ ഇരിക്കേണ്ടിവരുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരത്തിലുള്ള സമരത്തിന് ഇറങ്ങി നാടിൻറെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച് ഇ.പി പ്രശംസിച്ച് സംസാരിച്ചതിൽ പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും ഇപി മറുപടി നൽകി.
Also Read- ഇൻഡിഗോയിൽ നിന്ന് കത്ത് കിട്ടിയിട്ടില്ല; താനിപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്: ഇപി ജയരാജൻ
പ്രതിപക്ഷ നേതാവിന് ഒരു ഐശ്വര്യക്കേടുണ്ട്. അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു ഇപിയുടെ മറുപടി.
പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നുമായിരുന്നു സിപിഎം ജാഥാ സ്വീകരണവേദിയിൽ ഇ പി ജയരാജൻ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.