HOME » NEWS » Kerala »

Covid 19 | കോവിഡ് രോഗിയുമായി സമ്പർക്കം; ഈരാറ്റുപേട്ട KSRTC ജീവനക്കാർ ക്വറന്‍റീനിൽ; ബസുകൾ അണുവിമുക്തമാക്കി സർവീസ് നടത്തി

ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: July 15, 2020, 10:24 AM IST
Covid 19 | കോവിഡ് രോഗിയുമായി സമ്പർക്കം; ഈരാറ്റുപേട്ട KSRTC ജീവനക്കാർ ക്വറന്‍റീനിൽ; ബസുകൾ അണുവിമുക്തമാക്കി സർവീസ് നടത്തി
കെ എസ് ആർ ടി സി
  • Share this:
കോട്ടയം: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ 18 ജീവനക്കാർ വന്നതിനാൽ ഈരാറ്റുപേട്ട KSRTC ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമുള്ള ബസ് സർവീസ് നിർത്തിവെച്ചതായി DTO അറിയിച്ചു. ജീവനക്കാരെ ക്വറന്‍റീനിലാക്കിയതായും ബസുകൾ അണുവിമുക്തമാക്കിയശേഷം സർവീസ് നടത്തുന്നതായും പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ ബന്ധപ്പെടണം

ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.

1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി - കോട്ടയം വരെ ഹരിത ട്രാവല്‍സ്

2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്

3. വൈന്നേരം 5.00 : പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട - കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്

4. വൈകുന്നേരം 6.00 :കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് /6.25 നുളള അമല ട്രാവല്‍സ്
TRENDING:സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആദ്യവനിത ഇൻസ്പെക്ടർ; ചരിത്രം കുറിച്ച് സജിത [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800
Published by: Anuraj GR
First published: July 15, 2020, 7:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories