എറണാകുളം: കോതമംഗലം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ സമയം വേണമെന്ന് എറണാകുളം ജില്ലാ കളക്ടർ. പള്ളി കണ്ടയിൻമെന്റ് സോണിലാണെന്നും പള്ളി ഉൾപ്പെടുന്ന മുൻസിപ്പൽ പരിധിയിൽ മാത്രം 37 കോവിഡ് രോഗികളുണ്ടെന്നും കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോയാൽ ആളുകൾ സംഘടിക്കാൻ സാധ്യതയുണ്ടെന്നും ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കളക്ടർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പികണമെന്നും കളക്ടർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] വോളിബോളിലെ പ്രതിരോധ താരങ്ങൾ ഇനി ഒന്നിച്ച്; മലയാളി താരം സൂര്യ ഇനി തമിഴ്നാടിന‍്റെ മരുമകൾ [NEWS]
മുളന്തുരുന്തി പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കിയപ്പോൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ സംഘടിച്ചു. ഇവരുടെ സാമ്പിൾ പരിശോധന ഫലം വരാനിരിക്കുന്നതയുള്ളൂ. ഇടുക്കി മുള്ളരിങ്ങാട് പള്ളിയിൽ കോടതി വിധി നടപ്പാക്കിയപ്പോൾ അവിടെ കോവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid 19, Covid 19 Centre, Covid 19 in India, Kothamangalam, Supreme court