നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • എറണാകുളം കൊല്ലം ജില്ലകൾ ഭരിക്കുന്നത് ദമ്പതിമാർ; അഫ്സാന പർവീൺ കൊല്ലം കളക്ടർ

    എറണാകുളം കൊല്ലം ജില്ലകൾ ഭരിക്കുന്നത് ദമ്പതിമാർ; അഫ്സാന പർവീൺ കൊല്ലം കളക്ടർ

    എറണാകുളം കളക്ടറായി ജാഫർ മാലിക്‌ എത്തുന്നതിനും ഒരു വർഷം മുൻപേ കളക്ടറേറ്റിലെത്തിയതാണ് അഫ്‌സാന. ജില്ലയുടെ ഡെവലപ്‌മെന്റ് കമ്മിഷണറായി പ്രവർത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫർ മാലിക്‌ കളക്ടറായെത്തിയത്.

    എറണാകുളം കളക്ടർ ജാഫർ മാലിക്കും കൊല്ലം കളക്ടറായി നിയമിക്കപ്പെട്ട അഫ്സാന പർവീണും

    എറണാകുളം കളക്ടർ ജാഫർ മാലിക്കും കൊല്ലം കളക്ടറായി നിയമിക്കപ്പെട്ട അഫ്സാന പർവീണും

    • Share this:
      കൊച്ചി: കൊല്ലം, എറണാകുളം കളക്ടറേറ്റുകൾ തമ്മിൽ കഷ്ടിച്ച് 150 കിലോമീറ്റർ അകലമേയുള്ളൂ. ഈ ദൂരത്തിലിരുന്ന് രണ്ടു ജില്ലകളുടെയും സാരഥ്യം വഹിക്കുക ഇനി ഭാര്യയും ഭർത്താവുമായിരിക്കും. എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്‌സാന പർവീണാണ്‌ പുതിയ കൊല്ലം കളക്ടറായി ചുമതലയേൽക്കുക. നിലവിൽ എറണാകുളം ജില്ല ഡെവലപ്‌മെന്റ് കമ്മീഷണറാണ് അഫ്‌സാന.

      എറണാകുളം കളക്ടറായി ജാഫർ മാലിക്‌ എത്തുന്നതിനും ഒരു വർഷം മുൻപേ കളക്ടറേറ്റിലെത്തിയതാണ് അഫ്‌സാന. ജില്ലയുടെ ഡെവലപ്‌മെന്റ് കമ്മിഷണറായി പ്രവർത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫർ മാലിക്‌ കളക്ടറായെത്തിയത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒ പദവിയിൽനിന്നു ഭർത്താവ് കളക്ടറായപ്പോൾ സ്മാർട്ട് മിഷന്റെ അധികച്ചുമതല അഫ്‌സാനയ്ക്കായിരുന്നു. ഇതിനൊപ്പം മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ചുമതലയുണ്ടായിരുന്നു. ഒരു വർഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി ഇരുവരും മാറേണ്ടി വരും.

      Also Read- Collectors transfer| നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം; IAS ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി

      കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒ പദവിയിലേക്ക് മുൻ തൃശ്ശൂർ കളക്ടറായിരുന്ന എസ്. ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാണ് നിലവിൽ. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും മാനേജിങ് ഡയറക്ടറുടെ പൂർണ ചുമതലയും ഷാനവാസിന് നൽകിയിട്ടുണ്ട്.

      മറ്റ് മാറ്റങ്ങൾ ഇങ്ങനെ-

      വനിത-ശിശു വികസന ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറായ ടി വി അനുപമയെ പട്ടികവർഗ വികസന ഡിപ്പാർട്ട്​മെന്‍റിലേക്ക്​ മാറ്റി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും അനുപമയ്ക്ക് നൽകി. ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപ്പാർട്ട്​മെന്‍റിൽ നിന്ന്​ മുഹമ്മദ്​ വൈ സഫീറുള്ളയെ കേരള ജി എസ്​ ടി വകുപ്പിലേക്ക്​ മാറ്റി. ധനകാര്യസെക്രട്ടറി (റിസോഴ്സസ്) യുടെ ചുമതലയും അദ്ദേഹത്തിന് നൽകി.

      വയനാട്​ ജില്ലാ കളക്​ടറായ അദീല അബ്​ദുള്ളയെ വനിത-ശിശു വികസന വകുപ്പ്​​ ഡയറക്​ടറായി നിയമിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതലയും അദീലയ്ക്കാണ്. കൊല്ലം കളക്​ടറായ അബ്​ദുൽ നാസറിനാണ്​ തൊഴിലുറപ്പ്​ മിഷൻ ഡയറക്ടറുടെ പുതിയ ചുമതല. മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്​ണനെ എംപ്ലോയ്​മെന്‍റ്​ ആൻഡ്​ ട്രെയിനിങ്​ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറായി നിയമിച്ചു. പ്രേംകുമാർ വി ആറാണ്​ മലപ്പുറത്തെ പുതിയ കളക്​ടർ. കണ്ണൂർ കളക്ടറായ സുഭാഷ്​ ടി വിയെ അഗ്രികൾച്ചർ ഡെവലപ്​മെന്‍റ്​ ഫാർമേഴ്​സ്​ വെൽഫയർ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറാക്കി. ചന്ദ്രശേഖറാണ്​ പുതിയ കണ്ണൂർ ജില്ല കളക്ടർ.

      എ ഗീതയാണ്​ പുതിയ വയനാട്​ ജില്ലാ കളക്ടർ. കണ്ണൂർ വികസന കമ്മീഷണറായ സ്​നേഹിൽ കുമാർ സിങ്ങിനെ സംസ്ഥാന ഐ ടി മിഷനിലേക്ക്​ മാറ്റി. ഇതിന്​ പുറമേ ചില ഐ എ എസ്​ ഉദ്യോഗസ്ഥർക്ക്​ അധിക ചുമതലയും നൽകിയിട്ടുണ്ട്​.
      Published by:Rajesh V
      First published:
      )}