Uniform Holy Mass| എറണാകുളം അങ്കമാലി അതിരൂപതയിൽ മാർപാപ്പയുടെ നിർദ്ദേശം നടപ്പാവില്ല; ഈസ്റ്ററിന് മുൻപ് പുതിയ കുർബാന ക്രമം ഇല്ലെന്ന് ആർച്ച് ബിഷപ്പ്
Uniform Holy Mass| എറണാകുളം അങ്കമാലി അതിരൂപതയിൽ മാർപാപ്പയുടെ നിർദ്ദേശം നടപ്പാവില്ല; ഈസ്റ്ററിന് മുൻപ് പുതിയ കുർബാന ക്രമം ഇല്ലെന്ന് ആർച്ച് ബിഷപ്പ്
എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിനഡ് ചേരുന്നതിന് തൊട്ടുമുമ്പാണ് മാര്‍ കരിയില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ (Ernakulam Angamaly Archdiocese) ഈസ്റ്ററിന് മുൻപ് പുതിയ കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ നിർദ്ദേശം നടപ്പാവില്ല. ഡിസംബർ 25 മുതലായിരിക്കും പുതിയ കുർബാന ക്രമം നടപ്പാക്കുകയെന്ന് വ്യക്തമാക്കി അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ സർക്കുലർ പുറത്തിറക്കി.
എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിനഡ് ചേരുന്നതിന് തൊട്ടുമുമ്പാണ് മാര്‍ കരിയില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സിനഡ് തീരുമാനം അനുസരിച്ച് ഈസ്റ്റര്‍ മുതല്‍ പുതിയ ബലിയര്‍പ്പണ രീതി നടപ്പിലാക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് മെത്രാപ്പൊലീത്തന്‍ വികാരിയുടെ സര്‍ക്കുലര്‍.
ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പിലാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് നല്‍കിയിട്ടുള്ള അനിശ്ചിത കാല ഇളവ് ഡിസംബര്‍ 25 വരെ പരിമിതപ്പെടുത്തിയതായി സര്‍ക്കുലറില്‍ പറയുന്നു. അതിരൂപതയിലെ എല്ലാ ഇടവകകളിലും പുതിയ രീതിയിലേക്ക് മാറാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിയാലോചിക്കാതെ പുറത്തിറക്കിയ സര്‍ക്കുലറിന് നിയമസാധുതയില്ലെന്ന് സഭയിലെ ഒരു വിഭാഗം വാദിക്കുന്നു. സിനഡ് തീരുമാനം നടപ്പാക്കുന്നതില്‍ അതിരൂപതയ്ക്ക് മൊത്തമായി ഇളവ് നല്കാന് മെത്രാപ്പൊലീത്തന്‍ വികാരിക്ക് അധികാരമില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സിനഡ് കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാകും.
അതേസമയം ഡിസംബര്‍ വരെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുമതി നല്കിയ മെത്രാപ്പൊലീത്തന്‍ വികാരിയുടെ നടപടിയെ സ്വാഗതം ചെയ്ത് അതിരൂപതയിലെ ഒരു വിഭാഗം വൈദികരും ഇവരെ പിന്തുണയ്ക്കുന്ന വിശ്വാസികളും രംഗത്തെത്തി.
സഭയില്‍ നിലവിലുണ്ടായിരുന്ന വ്യത്യസ്ത ആരാധന രീതികള്‍ സംയോജിപ്പിച്ച ഏകീകൃത കുര്‍ബാനക്രമം പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിലാണ് നിലവിൽ വന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം വരെ ജനാഭിമുഖമായും തുടർന്ന് ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്ത്താരാഭിമുഖമായുമാണ് വൈദികർ കുർബാന അർപ്പിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.