• HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പിൽ 'സ്വതന്ത്രൻ'; അഡ്വ. മനു റോയ് LDF സ്ഥാനാര്‍ഥിയാകും

എറണാകുളത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പിൽ 'സ്വതന്ത്രൻ'; അഡ്വ. മനു റോയ് LDF സ്ഥാനാര്‍ഥിയാകും

സെബാസ്റ്റ്യൻ പോളിനു ശേഷം മറ്റൊരു സ്വതന്ത്രനെ ഇറക്കി മണ്ഡലം വീണ്ടും പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.

  • Share this:
    കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഇടതു സ്വതന്ത്രനായി  ഹൈക്കോടതി അഭിഭാഷകനായ മനു റോയ് മത്സരിക്കും. മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനായ മനു ലോയേഴ്സ് യൂണിയൻ അംഗമാണ്. സെയ്ന്റ് പോള്‍സ് കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയുടെ പാനലില്‍ മത്സരിച്ചിട്ടുള്ള  മനു മൂന്ന് തവണ ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    സെബാസ്റ്റ്യൻ പോളിനു ശേഷം മറ്റൊരു സ്വതന്ത്രനെ ഇറക്കി മണ്ഡലം വീണ്ടും പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം മനു റോയിയെ സ്ഥാനാർഥിയാക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി കെ.വി തോമസോ, ടി.ജെ വിനോദ് കുമാറോ മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ലത്തീൻ സമുദായത്തിൽപ്പെട്ടയാളെ സ്വതന്ത്രനാക്കി രംഗത്തിറക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

    1998-ൽ സിറ്റിങ് എംഎല്‍എയായിരുന്ന ജോർജ് ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായ സെബാസ്റ്റ്യൻ പോൾ അട്ടിമറി വിജയം നേടിയിരുന്നു.  അതേവിജയം ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

    Also Read മഞ്ചേശ്വരത്ത് ലീഗിന്‍റെ എതിരാളികൾ ബിജെപിയെന്ന് കുഞ്ഞാലിക്കുട്ടി

    First published: