ഇന്റർഫേസ് /വാർത്ത /Kerala / കരുണാ വിവാദം: ബിജിബാലിന് എറണാകുളം കലക്ടറുടെ മുന്നറിയിപ്പ്; തെറ്റായ പരാമർശം നടത്തിയാൽ നിയമനടപടി എടുക്കും

കരുണാ വിവാദം: ബിജിബാലിന് എറണാകുളം കലക്ടറുടെ മുന്നറിയിപ്പ്; തെറ്റായ പരാമർശം നടത്തിയാൽ നിയമനടപടി എടുക്കും

bijibal- suhas

bijibal- suhas

സംഘടനയുടെ രക്ഷാധികാരി ജില്ലാ കളക്ടറായിരുന്നു എന്ന സംഘടനയുടെ അവകാശവാദത്തെ തള്ളിയാണ് കളക്ടർ രംഗത്ത് വന്നിരിക്കുന്നത്

  • Share this:

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പേരിൽ നടത്തിയ കരുണ പരിപാടിയിൽ വാദ-പ്രതിവാദങ്ങൾ തുടരുന്നതിനിടെ സംഗീത സംവിധായകൻ ബിജിബാലിന് കലക്ടറുടെ മുന്നറിയിപ്പ്. സംഘടനയുടെ രക്ഷാധികാരി ജില്ലാ കളക്ടറായിരുന്നു എന്ന സംഘടനയുടെ അവകാശവാദത്തെ തള്ളിയാണ് കളക്ടർ രംഗത്ത് വന്നിരിക്കുന്നത്.

താൻ സംഘടനയുടെ രക്ഷാധികാരിയാണെന്ന് ഇന്നത്തെ പത്രവാർത്തകളിലൂടെ കണ്ടു. എന്നാൽ അത് ശരിയല്ല. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന നിലയിൽ ഉപയോഗിക്കരുതെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also read: 'കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി'; ആഷിക് അബുവിനോട് ഹൈബി

ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നിയമ നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു. ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഗീത നിശ കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തതാണ് വിവാദമായത്. യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ് ചർച്ചക്ക് തുടക്കം കുറിച്ചത്.

First published:

Tags: Aashiq Abu, Bijibal, Hibi eden, Mammootty, Rima Kallingal, Sandeep warrier, ആഷിഖ് അബു, ബിജിബാൽ