• HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളം DCC ജനറൽ സെക്രട്ടറി എംബി മുരളീധരൻ പാർട്ടി വിട്ടു; തൃക്കാക്കരയിൽ LDF ന് വേണ്ടി പ്രവർത്തിക്കും

എറണാകുളം DCC ജനറൽ സെക്രട്ടറി എംബി മുരളീധരൻ പാർട്ടി വിട്ടു; തൃക്കാക്കരയിൽ LDF ന് വേണ്ടി പ്രവർത്തിക്കും

പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യ മര്യാദയില്ലാത്ത നിലപാടാണെന്നും മുരളീധരൻ

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടയിൽ കോൺഗ്രസിൽ തിരിച്ചടി. എറണാകുളം DCC ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ കോൺഗ്രസ് വിട്ടു. തൃക്കാക്കരയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് എം.ബി. മുരളീധരൻ.

    ഇടതു നേതാക്കൾക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്താണ് മുരളീധരൻ നിലപാട് വ്യക്തമാക്കിയത്. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മുരളീധരൻ പാർട്ടി വിട്ടത്. സ്ഥാനാർത്ഥി നിർണയത്തിലുള്ള അതൃപ്തി അറിയിച്ചതിനു ശേഷം ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായില്ലെന്നും അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്നും മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‌

    പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യ മര്യാദയില്ലാത്ത നിലപാടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഉമാ തോമസിനെ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു.

    Also Read-'നോമിനേഷന്‍ കൊടുത്തിട്ട് പെമ്പിളമാരുടെ കൂടെ കിടന്നാല്‍ ജയിക്കുമെന്ന കോണ്‍ഗ്രസ് ധാരണ മാറ്റിയിട്ടുണ്ട്'; എംഎം മണി

    കോൺഗ്രസ് സ്ഥാനാ൪ത്ഥിത്വ൦ സജീവ പ്രവ൪ത്തക൪ക്ക് അവകാശപ്പെട്ടതാണെന്നും പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തിൽ സ്ഥാനാ൪ത്ഥിത്വ൦ നൽകിയല്ലെന്നുമായിരുന്നു പ്രതികരിച്ചത്.

    പാർട്ടിയുടെ സജീവ പ്രവർത്തകർക്ക് ആയിരുന്നു സീറ്റ് കൊടുക്കേണ്ടിയിരുന്നത്. അസ്വസ്ഥരായ ആളുകൾ ഇനിയും പാർട്ടിയിലുണ്ട്. അവർ തുറന്നു പറയാതിരിക്കുകയാണ്. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരിൽ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മുരളീധരൻ.

    Also Read-'തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസ് വിറച്ചു പോയി': ഇ പി ജയരാജൻ

    നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയനുമായി മുരളീധരൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അന്നുമുതൽ സിപിഎമ്മിലേക്ക് പോകുമെന്നും സൂചനകളുണ്ടായിരുന്നു.

    ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയത് തെറ്റായ നടപടിയായി മാറി. മുതിർന്ന നേതാക്കളെയെല്ലാം അവഗണിച്ചുകൊണ്ട് വിഡി സതീശനാണ് തീരുമാനങ്ങളെടുക്കുന്നത്. അതുകൊണ്ട് ഇനി കോൺഗ്രസിൽ തുടരാൻ താനില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
    Published by:Naseeba TC
    First published: