കൊച്ചി: കേരളത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുജനത്തിന് കൂടി ഉപയോഗിയ്ക്കാവുന്ന രീതിയില്‍ ലൈബ്രറി തുടങ്ങുകയാണ്. 25,000 പുസ്തങ്ങളുമായാണ് എറണാകുളം ഡിസിസി (Ernakulam DCC)ഓഫീസിലെ പോള്‍ പി മാണി മെമ്മോറിയല്‍ ലൈബ്രറി. സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തില്‍ ഇനി തുറന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകും.
ഗാന്ധിയെയും നെഹ്റുവിനെയും ഇന്ദിരയെക്കുറിച്ചും മാത്രമല്ല ഇഎംഎസിനെക്കുറിച്ചും എകെജിയെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ച് വരെ അറിയാം. രാഷ്ട്രീയത്തിപ്പുറം കഥകളും നോവലുകളും ജീവചരിത്രവും നിരൂപണങ്ങളുമെല്ലാമുണ്ട്. 25,000 പുസ്തകങ്ങളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തിനകം 50,000 പുസ്കങ്ങളാണ് ലക്ഷ്യം. ഒരു ഡിജിറ്റല്‍ ലൈബ്രറിയും വൈകാതെ തുടങ്ങും.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ലൈബ്രറിയുടെയും പഠന ഗവേഷണ കേന്ദ്രത്തിന്റെയും ആശയം മുന്നോട്ട് വെച്ചത്. പൊതുപരിപാടിയില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കണമെന്ന് ഷിയാസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. നാലായിരത്തോളം പുസ്തങ്ങളാണ് മുഹമ്മദ് ഷിയാസിന് മാത്രം ലഭിച്ചത്.
Also Read-കൊച്ചി മെട്രോയുടെ വിവരങ്ങൾ ഇനി വാട്സാപ്പിൽ; ഇതിനായി ചെയ്യേണ്ടത്
കോണ്‍ഗ്രസിന്റെയും പോഷക സംഘടകളിലെ പ്രവര്‍ത്തകരും ഒപ്പം നിന്നു. സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും പ്രസാധകരുടെ പിന്തുണയുമുണ്ടായി. അങ്ങനെയാണ് വളരെ വേഗത്തില്‍ 250000 പുസ്തകങ്ങളിലേയ്ക്ക് എത്തിയത്.
ലൈബ്രറിയ്ക്ക് ഒപ്പം പഠന ഗവേഷണ കേന്ദ്രത്തിനും തുടക്കമാകും. രാഷ്ട്രീയ ഭേദമന്യേ അറിവിന്റെയും ആശയരൂപീകരണത്തിന്റെയും തുറന്ന ചര്‍ച്ചകളുടെയും വേദിയാക്കുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.