കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ 15750 അതിഥി തൊഴിലാളികള്‍ക്കാണ് 'ഗസ്റ്റ് വാക്സ് ' എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷന് ഡ്രൈവിലൂടെ വാക്സിന് നല്‍കിയത്. 15596 അതിഥി തൊഴിലാളികള്‍ക്ക് ആദ്യ ഡോസും 154 തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. 63 വാക്സിനേഷന് ഔട്ട് റീച്ച് ക്യാമ്പുകളാണ് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയത് എറണാകുളം ജില്ലയില്‍ ആണ്.
അതിഥി തൊഴിലാളികളെ കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുന്നത്. ലഭ്യതയനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ വാക്സീന് ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി. എം. ഫിറോസ് അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്ന തൊഴിലാളികള്‍ക്കാണ് വാക്സിനേഷന് മുന്‍ഗണന നല്‍കുന്നത്. ക്യാമ്പുകളിലെത്തുന്ന മറ്റു തൊഴിലാളികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് നടത്തി വാക്സിന് നല്കി വരുന്നു.
അതിഥി തൊഴിലാളികള്‍ കൂടുതല്‍ ഉള്ള വാരപ്പെട്ടി, എടയാര്‍, കടയിരിപ്പ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴി 700 അതിഥി തൊഴിലാളികള്‍ക്ക് വാക്സിന് വിതരണം ചെയ്തു.
കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 2144 കിടക്കകള്‍
കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ആകെ ഒഴിവുള്ളത് 2144 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4298 കിടക്കകളില്‍ 2154 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 1674 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 848 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 41 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ 826 കിടക്കളാണ് ഒഴിവുള്ളത്.
ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 12 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 799 കിടക്കകള്‍ ഒരുക്കിയതില്‍ 413 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ 386 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളിലായി ലഭ്യമാണ്.
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 7 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളില്‍ 658 കിടക്കള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 329 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ 329 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ 10 സര്‍ക്കാര്‍ ആശുപത്രികളിലായി 1113 കിടക്കളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ 552 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 561 കിടക്കകളും ലഭ്യമാണ്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.