കൊച്ചി: ലീഫ് ആര്‍ട്ടിലൂടെ വിസ്മയം തീര്‍ക്കുന്ന എറണാകുളം സ്വദേശി മനു കെ.എമ്മിന്റെ കരവിരുത് ദേശീയശ്രദ്ധയിലേയ്ക്ക്. ഇലകളുപയോഗിച്ച് മനോഹരമായ പോര്ട്രെയ്റ്റുകളുണ്ടാക്കുന്ന മനുവിന്റെ ഈ വിദ്യ ഹിസ്റ്ററി ടിവി18-യിലെ ഒഎംജി! മേരേ ഇന്ത്യയുടെ ഈ തിങ്കളാഴ്ച (ഫെബ്രുവരി 21) രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെയാണ് ലോകമെങ്ങുമുള്ള പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
ലീഫ് ആര്‍ട്ടിനു പുറമെ സാന്‍ഡ് ആര്‍ട്ട്, കോഫി സ്റ്റെയിന് പെയിന്റിംഗ്, അരിപ്പൊടി കൊണ്ടുള്ള കലാരൂപങ്ങളുടെ നിര്‍മാണം തുടങ്ങിയ അപൂര്‍വ കലകളിലും മനു തന്റെ കഴിവ് മുന്‍പ് തെളിയിച്ചതാണ്. ഈ രംഗത്ത് നിരവധി റെക്കോഡുകളുടെ ഉടമ കൂടിയാണ് മനു.
നാലു വര്‍ഷം മുമ്പാണ് മനു ലീഫ് ആര്‍ട്ടിലേക്ക് തിരിയുന്നത്. പേനാക്കത്തിയും ഇലകളും മാത്രം ഉപയോഗിച്ചാണ് മനം കവരുന്ന ഇത്തരം പോര്‍ട്രെയ്റ്റുകള്‍ മനുവിന്റെ കൈകളിലൂടെ പിറവിയെടുക്കുന്നത്. രാഷ്ട്രീയ നേതാക്കളും സിനിമ, കായിക താരങ്ങളുമെല്ലാം മനുവിന്റെ കരവിരുതില്‍ ഇലചിത്രങ്ങളായി മാറിയിട്ടുണ്ട്.
READ ALSO- Amitabh Bachchan| മാതാപിതാക്കൾ താമസിച്ച ബംഗ്ലാവ് കോടികൾക്ക് വിറ്റ് അമിതാഭ് ബച്ചൻ; കെട്ടിടം പൊളിക്കാനൊരുങ്ങി പുതിയ ഉടമ
ഓഎംജി! യേ മേരേ ഇന്ത്യയുടെ ഒറിജിനല്‍ ഫാക്ച്വല് എന്റര്‍ടൈന്‍മെന്റ് സീരീസിന്റെ എട്ടാം സീസണിലാണ് മനു പ്രത്യക്ഷപ്പെടുന്നത്. അവശ്വസനീയമായ യഥാര്‍ത്ഥ സംഭവങ്ങളുടേയും നേട്ടങ്ങളുടേയും അവതരണത്തിലൂടെ ഏറെ ജനപ്രീതിയാര്‍ജിച്ച സീരിസാണ് യേ മേരേ ഇന്ത്യയുടെ ഒറിജിനല്‍ ഫാക്ച്വല് എന്റര്‍ടൈന്‍മെന്റ്.
ഈ തിങ്കളാഴ്ച രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡില്‍ മനുവിനു പുറമെ എസി ഇല്ലാതെ തണുപ്പ് നിലനിര്‍ത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള സൂപ്പര്‍ കൂള്‍ സ്കൂളും ഉള്‍പ്പെടുന്നു.
പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വാഗമണ്‍; അതും 700 രൂപയ്ക്ക്; കിടിലന്‍ ടൂര്‍ പാക്കേജുമായി KSRTC
സഞ്ചാര പ്രിയരായ നാട്ടുകാരുടെ ശ്രദ്ധയ്ക്ക്. പോക്കറ്റ് കാലിയാകാതെ ഒരു അടിപൊളി യാത്രപോകാന്‍ ഇതാ കെ.എസ്.ആര്.ടി.സി (KSRTC) നിങ്ങള്‍ക്ക് ഒരു അവസരം ഒരുക്കുന്നു. പത്തനംതിട്ട (Pathanamthitta) കെ.എസ്.ആര്.ടി.സി ടെര്‍മിനലില്‍ നിന്ന് ഗവിയുടെ മലമടക്കുകളിലൂടെ വണ്ടിപ്പെരിയാര്‍ കടന്ന് പരുന്തുംപാറ വഴി വാഗമണ്ണിലേക്ക് (vagamon) ഒരു കിടിലം ടൂര്‍ പാക്കേജ് . കെ.എസ്.ആര്.ടി,സി പത്തനംതിട്ട ഒരുക്കുന്ന വിനോദയാത്രയുടെ ആദ്യ സര്‍വീസ് അടുത്തയാഴ്ച മുതല്‍ ആരംഭിക്കും.
വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. 36 സീറ്റുള്ള ഓർഡിനറി ബസാണ് യാത്രക്കായി സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനവും ഉടന്‍ സജ്ജീകരിക്കും. നിലവിലുള്ള പത്തനംതിട്ട - ഗവി-കുമളി ഓർഡിനറി യാത്രാ സർവീസിന് പുറമേയാണ് പുതിയ ട്രിപ്പ്.
READ ALSO- Music Legends | ലതാ മങ്കേഷ്കര്‍, സന്ധ്യാ മുഖര്‍ജി, ബപ്പി ലാഹിരി.. രണ്ടാഴ്ചയ്ക്കിടെ നമ്മേ വിട്ടുപിരിഞ്ഞ സംഗീതപ്രതിഭകൾ
പത്തനംതിട്ടയില്‍ നിന്ന് ആരംഭിച്ച് ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ- വാഗമൺ വരെ ഏകദേശം 160 കിലോ മീറ്റര്‍ ദൂരമുള്ള ടൂറിസം പാക്കേജിൽ ഒരാൾക്ക് 700 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വനമേഖലയിലൂടെ യാത്രചെയ്യുന്നതിനാൽ വനംവകുപ്പിന് അടയ്ക്കേണ്ട 100 രൂപയുടെ പാസ് അടക്കമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
3 മുതൽ 5 വരെ ബസുകൾ പുതിയ സര്‍വീസിന് അനുവദിക്കാനാണ് ആലോചന. ആവശ്യമനുസരിച്ചാകും ഈ ക്രമീകരണം. യാത്രക്കാർ ആവശ്യപ്പെടുന്ന പ്രധാന പോയിൻറുകളിൽ കാഴ്ചകൾ കാണാൻ ബസ് നിർത്തും. രാവിലെ 6ന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. വാഗമണ്ണിൽനിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്ര. വനംവകുപ്പിന്റെ അനുമതികൂടി ലഭിച്ചാല്‍ ടൂർ പാക്കേജ് സർവീസ് ആരംഭിക്കാന്‍ കഴിയുമെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.