• HOME
  • »
  • NEWS
  • »
  • kerala
  • »
  • എഎസ്ഐയുടെ ആത്മഹത്യ: അന്വേഷണം എറണാകുളം റേഞ്ച് ഡിഐജിക്ക്

എഎസ്ഐയുടെ ആത്മഹത്യ: അന്വേഷണം എറണാകുളം റേഞ്ച് ഡിഐജിക്ക്

ബാബു മരിക്കാനിടയായ സംഭവത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

  • Share this:
    കൊച്ചി: ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം എറണാകുളം റേഞ്ച് ഡിഐജിക്ക്.
    എറണാകുളം തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി ബാബുവിനെയാണ് ഇന്ന് പൂലര്‍ച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിസമ്മർദത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് ബന്ധുക്കളുടെ ആരോപണം.

    also read: ആലുവയിൽ എഎസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    ബാബു മരിക്കാനിടയായ സംഭവത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

    മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കു കൈമാറാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
    First published: