കൊച്ചി: തൃപ്പൂണിത്തുറ (Thrippunithura) പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിൽ (Sree Poornathrayeesa Temple) നടത്തിവരുന്ന ആചാര ചടങ്ങായ കാല് കഴുകിച്ചൂട്ട് തുടരാമെന്ന് ഉത്തരവിട്ട് ഹൈക്കോടതി (Kerala High Court). ക്ഷേത്രത്തിലെ തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്കാരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മതാചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഭരണഘടനാ സംരക്ഷണം ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്തര്‍ ബ്രാഹ്മണരുടെ കാല്‍കഴുകുന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് കണ്ടെത്തിയതായും കോടതി വ്യക്തമാക്കി. പന്ത്രണ്ട് നമസ്കാരത്തെ സമാരാധന എന്ന് പുനര്‍നാമകരണം ചെയ്തുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
NSS | 'ജനങ്ങളെ എതിർത്ത് മുന്നോട്ട് പോകാനാകില്ല'; സിൽവർ ലൈനിന് എതിരെ എൻഎസ്എസ്കോട്ടയം: കെ റെയില്‍ (K rail) പദ്ധതിയിൽ സർക്കാരിനെ വിമർശിച്ച് എൻ എസ് എസ് (NSS) രംഗത്തെത്തി. സിൽവർലൈൻ റെയിൽവേ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്എസ് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും എന്‍എസ്എസ് ഓർമ്മിപ്പിച്ചു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ദീര്‍ഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.
Also read-
Ban on Muslim Traders | കർണാടകയിലെ ക്ഷേത്രങ്ങളിൽ മുസ്ലീം വ്യാപാരികൾക്ക് നിരോധനം; 2002ലെ നിയമം പറയുന്നതെന്ത്?ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു. ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടു പോകാനാവില്ല. പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭമാകുമെന്ന് ഉറപ്പില്ലെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.
പിണറായിയെ വിശ്വാസമുണ്ടോ?; നാലിരട്ടി കിട്ടും അമ്മാമ്മേ; കോണ്‍ഗ്രസ് പിഴുതെടുത്ത കുറ്റി തിരികെ ഇട്ട് മന്ത്രി സജി ചെറിയാന്‘ഞാൻ എവിടെ പോകണം? അമ്മാമ്മ എങ്ങും പോകണ്ട. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ അമ്മാമ്മ ഇവിടെ താമസിക്കും. ഇല്ലേ അങ്ങോട്ട് മാറി വീട് വച്ച് താമസിക്കും. ഈ സർക്കാരിനെ വിശ്വാസമുണ്ടോ? പിണറായിയെ വിശ്വാസമുണ്ടോ?. പൈസ കിട്ടിയിരിക്കും. കണ്ടോ ഈ അമ്മാമ്മയാണ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞത്. ഇതെല്ലാം രാഷ്ട്രീയമാണ്. നാലിരട്ടി വില തരും. സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല് ലക്ഷം തരും.’ കെറെയിൽ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന ചെങ്ങന്നൂര്‍ (Chengannur) കൊഴുവല്ലൂർ തൈവിളമോടിയിൽ തങ്കമ്മയുടെ വീട് സന്ദര്‍ശിച്ചു കൊണ്ട് മന്ത്രി സജി ചെറിയാന് പറഞ്ഞ വാക്കുകളാണിത്.
സന്ദര്‍ശനത്തിന് പിന്നാലെ ഇന്നലെ പ്രതിഷേധക്കാർ ഊരിയെറിഞ്ഞ കെറെയിൽ സര്‍വേ കുറ്റി തങ്കമ്മയുടെ മുന്നിൽ വച്ച് തന്നെ വീണ്ടും കുഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്. സന്ദര്‍ശനത്തിന്റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.