വെള്ളം കെട്ടിനിന്ന റോഡ് കണ്ട് കളക്ടർ ഞെട്ടി; രാത്രി 10 മണിക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ ' പ്രഖ്യാപിച്ചു

എറണാകുളം ജില്ലാ കളക്ടർ സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

News18 Malayalam | news18
Updated: October 21, 2019, 11:35 PM IST
വെള്ളം കെട്ടിനിന്ന റോഡ് കണ്ട് കളക്ടർ ഞെട്ടി; രാത്രി 10 മണിക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ ' പ്രഖ്യാപിച്ചു
News18 Malayalam
  • News18
  • Last Updated: October 21, 2019, 11:35 PM IST IST
  • Share this:
എറണാകുളം: വെള്ളക്കെട്ടിൽ കഷ്ടപ്പെടുന്ന എറണാകുളം നഗരത്തിന് ആശ്വാസമായി ഓപ്പറേഷൻ ബ്രേക്ക് ത്രൂ. ഇന്ന് രാത്രി 10 മണിക്കാണ് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ദുരന്തനിവാരണത്തിന്‍റെ ഭാഗമായി “ഓപ്പറേഷൻ ബ്രേക്ക്ത്രൂ ”ആരംഭിച്ചത്. എറണാകുളം ജില്ലാ കളക്ടർ സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്,

“ഓപ്പറേഷൻ ബ്രേക്ക്ത്രൂ ”
ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഒരു ഞെട്ടലോടെയാണ് കൊച്ചി നഗരം ഇന്ന് ഉണർന്നത്, മിക്ക റോഡിലും വെള്ളം കെട്ടിനിൽക്കുന്ന. അടഞ്ഞ ഓടകളും, സ്വാഭാവികമായ നീരൊഴുക്കുകൾ തടസപ്പെടുത്തി അനധികൃതമായ കയ്യേറ്റങ്ങളുമാണ് ഇതിനു അടിസ്ഥാന കാരണമായി കാണുന്നത്.

ഇതിനു ഒരു പരിഹാരം കാണാൻ ഇന്ന് രാത്രി 10മണിക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി “ഓപ്പറേഷൻ ബ്രേക്ക്ത്രൂ ”ആരംഭിക്കുകയാണ്.

സിറ്റി പോലീസ് , ഫയർ & റെസ്ക്യൂ , ജി.സി.ഡി.എ , കോർപറേഷൻ , LSGD , PWD തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ തുടങ്ങുന്ന ഈ ഓപ്പറേഷന് പൊതുജനങ്ങളുടെ എല്ലാ സഹകരണവും അഭ്യർത്ഥിക്കുന്നു.Operation Breakthrough - “Making Kochi a better place “

#Collector #Ernakulam
#Operation #Breakthrough
#Making #Kochi #a #better #place

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading