ക്രിമിനൽ കേസുകളുടെ എണ്ണം തെറ്റി; കെ സുരേന്ദ്രൻ വീണ്ടും പത്രിക നൽകും

സമൻസായും വാറണ്ടായും അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് സുരേന്ദ്രൻ ആദ്യ പത്രികയിൽ സൂചിപ്പിച്ചിരുന്നത്

news18
Updated: April 3, 2019, 11:40 AM IST
ക്രിമിനൽ കേസുകളുടെ എണ്ണം തെറ്റി; കെ സുരേന്ദ്രൻ വീണ്ടും പത്രിക നൽകും
കെ സുരേന്ദ്രൻ
  • News18
  • Last Updated: April 3, 2019, 11:40 AM IST
  • Share this:
രുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും. ആദ്യം നൽകിയ നാമനിർദേശ പത്രികയിൽ 20 കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് സുരേന്ദ്രന്‍ കാണിച്ചിരുന്നത്. എന്നാല്‍ 243 കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തില്‍ നാമനിർദേശ പത്രിക തള്ളാന്‍ സാധ്യതയുള്ളതിനാലാണ് വീണ്ടും പത്രിക നൽകുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ വീണ്ടും പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ മാസം മുപ്പതിനാണ് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയെത്തി സുരേന്ദ്രൻ പത്രിക നൽകിയത്. സമൻസായും വാറണ്ടായും തനിക്ക് അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് ഇതിൽ സുരേന്ദ്രൻ സൂചിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 29ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രനെതിരെ 243 കേസുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സുരേന്ദ്രന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്നാണ് നിയമ വൃത്തങ്ങൾ സൂചന. കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ നാമനിർദ്ദേശപത്രികയിൽ കൂട്ടിച്ചേർക്കാനും കഴിയും.

First published: April 3, 2019, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading