നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സത്യവാചകം ചൊല്ലിയതിലെ അപാകത; ദേവികുളം എംഎൽഎ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

  സത്യവാചകം ചൊല്ലിയതിലെ അപാകത; ദേവികുളം എംഎൽഎ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

  മെയ് 24ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴിലായിരുന്നു രാജ സത്യവാചകം ചൊല്ലിയത്. അന്ന് സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല.

  ദേവികുളം എംഎൽഎ എ രാജ

  ദേവികുളം എംഎൽഎ എ രാജ

  • Share this:
   തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേമ്പറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. രാജയുടെ ആദ്യ സത്യപ്രതിജ്ഞ പ്രോ ടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പാകെ ആയിരുന്നു. എന്നാൽ സ്പീക്കറയാ എം.ബി.രാജേഷിന് മുമ്പാകെയാണ് ഇന്ന് രണ്ടാമത് സത്യപ്രതിജ്ഞ ചൊല്ലിയത്. നേരത്തെ സത്യവാചകം ചൊല്ലിയതിൽ അപാകത തെളിഞ്ഞതിനെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.

   മെയ് 24ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴിലായിരുന്നു രാജ സത്യവാചകം ചൊല്ലിയത്. അന്ന് സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തൽ. ഈ പിഴവ് സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനം എടുക്കുമെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

   കന്നഡയും തമിഴും ഉള്‍പ്പെടെ നാലുഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎൽഎ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎല്‍എ എ രാജ തമിഴിലും സത്യപ്രതിജ്ഞ ചൊല്ലി.

   Also Read-സത്യപ്രതിജ്ഞക്കായി ഒരുക്കിയ പന്തൽ പൊളിക്കില്ല; സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും

   ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് 36കാരനായ രാജ. തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്‍- ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17നാണ് ജനനം. നിയമസഭയിലേക്ക് കന്നിയങ്കമായിരുന്നു. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടിയത്. ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.


   എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു ഡി എഫിലെ ഡി.കുമാറിനെ 7848 വോട്ടിന് പരാജയപ്പെടുത്തിയാണ് എ രാജ നിയമസഭയിലെത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്. കഴിഞ്ഞ തവണ എസ് രാജേന്ദ്രന്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എ കെ മണിയെ 5782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ വിജയിച്ച എ.രാജാ ലീഡ് നില 7848-ആയി ഉയര്‍ത്തി. മറയൂര്‍, അടിമാലി പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്.


   മറയൂരില്‍ 717-ഉം അടിമാലിയില്‍ 288 വോട്ടുകളുമാണ് യു.ഡി.എഫിന് ലീഡ് ലഭിച്ചത്. മറ്റ് പഞ്ചായത്തുകളിലെല്ലാം എ.രാജായ്ക്കായിരുന്നു ലീഡ് ലഭിച്ചത്. തോട്ടം മേഖലകളായ മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളിലും, വട്ടവട, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജായ്ക്ക് 1552 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

   Published by:Asha Sulfiker
   First published:
   )}