• HOME
  • »
  • NEWS
  • »
  • kerala
  • »
  • ERUMELI PANCHAYAT CONGRESS CPM CPI BATTLES AGAINST EACH OTHER OVER VICE PRESIDENT POSITION NAV TV

എരുമേലി പഞ്ചായത്ത് അവിശ്വാസത്തിൽ സഹായിച്ച കോൺഗ്രസ്‌ അംഗത്തെ വൈസ് പ്രസിഡന്റ്‌ ആക്കാൻ സിപിഎം; തടയിട്ട് സിപിഐ 

23 അംഗ പഞ്ചായത്തിൽ  11 പേരുടെ പിന്തുണയാണ് ഇടതുമുന്നണിക്കും  വലതു മുന്നണിക്കും ഉള്ളത്. ഒരാൾ യുഡിഎഫ് വിമതൻ ആണ്

23 അംഗ പഞ്ചായത്തിൽ  11 പേരുടെ പിന്തുണയാണ് ഇടതുമുന്നണിക്കും  വലതു മുന്നണിക്കും ഉള്ളത്. ഒരാൾ യുഡിഎഫ് വിമതൻ ആണ്

23 അംഗ പഞ്ചായത്തിൽ  11 പേരുടെ പിന്തുണയാണ് ഇടതുമുന്നണിക്കും  വലതു മുന്നണിക്കും ഉള്ളത്. ഒരാൾ യുഡിഎഫ് വിമതൻ ആണ്

  • Share this:
സിപിഎം ഭരിക്കുന്ന എരുമേലി ഗ്രാമ പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയ സിപിഎം അംഗം തങ്കമ്മ ജോർജ്കുട്ടിയെ പുറത്താക്കാൻ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് അംഗം തന്നെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെയാണ് സിപിഎമ്മിന് ഭരണം തുടരാനായത്. ഇതിനുപിന്നാലെയാണ് ഭരണം തുടരാൻ സഹായിച്ച കോൺഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റ് ആക്കാനുള്ള നീക്കം എരുമേലിയിൽ തകൃതിയായി നടക്കുന്നത്. ഈ അന്തർ നാടകത്തെ പൊളിക്കാൻ സിപിഐയും കച്ചകെട്ടി രംഗത്തിറങ്ങിക്കഴിഞ്ഞു.

കോൺഗ്രസ് പിന്തുണയോടെ വൈസ് പ്രസിഡന്റായ ഇ ജെ ബിനോയിക്കെതിരെ അവിശ്വാസം കൊണ്ടുവരാനായിരുന്നു സിപിഎം നീക്കം. പകരം കഴിഞ്ഞ അവിശ്വാസത്തിൽ വിട്ടുനിന്ന ഇടതുമുന്നണിയെ സഹായിച്ച കോൺഗ്രസ് സംഘം പ്രകാശ് പള്ളിക്കൂടത്തിനെ  വൈസ് പ്രസിഡന്റ് ആക്കാൻ ആയിരുന്നു തന്ത്രം. ഇതിനായി ചേർന്ന് ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗമാണ് സിപിഐ ആദ്യം ബഹിഷ്കരിച്ചത്. എന്നാൽ നേതൃത്വം ഇടപെട്ടതോടെ പിന്നീട് പാർലമെന്ററി പാർട്ടി യോഗത്തിൽ സിപിഐ പങ്കെടുത്തു. എന്നാൽ ആരാകണം വൈസ് പ്രസിഡന്റ് എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് പറഞ്ഞതോടെ അവിശ്വാസ പ്രമേയ നോട്ടീസിൽ സിപിഐയും ഒപ്പിട്ടു. തുടർന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനും സിപിഎമ്മിന് ആയി. എന്നാൽ ആരാകണം പുതിയ വൈസ് പ്രസിഡന്റ് എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

23 അംഗ പഞ്ചായത്തിൽ  11 പേരുടെ പിന്തുണയാണ് ഇടതുമുന്നണിക്കും  വലതു മുന്നണിക്കും ഉള്ളത്. ഒരാൾ യുഡിഎഫ് വിമതൻ ആണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ  യുഡിഎഫ് വിമതനെ ഒപ്പം എത്തിക്കാൻ ആയെങ്കിലും വോട്ടെടുപ്പിൽ ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധു വാങ്ങുകയായിരുന്നു. ഇതേതുടർന്നുള്ള നറുക്കെടുപ്പിലാണ് സിപിഎമ്മിനു ഭരണം ലഭിച്ചത്. ആറുമാസം പിന്നിട്ടതോടെ കോൺഗ്രസ് വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഈ അവിശ്വാസ പ്രമേയത്തിൽ സിപിഎം വിട്ടു നിന്നു. കോൺഗ്രസ് സംഘം പ്രകാശ് പള്ളിക്കൂടവും വിട്ടു നിന്നതോടെ കോറം തികയാതെ അവിശ്വാസപ്രമേയം പരാജയപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യുപകാരം എന്ന നിലയിലാണ് പ്രകാശ് പള്ളിക്കൂടത്തെ വൈസ് പ്രസിഡന്റ് ആക്കാനുള്ള നീക്കം സിപിഎം നടത്തിയത്.

അതേസമയം മുന്നണി മാറി പ്രകാശ് പള്ളിക്കൂടം വോട്ട് ചെയ്താൽ അയോഗ്യത ഉണ്ടാകുമോ എന്ന് ആശങ്ക സിപിഎമ്മിന് ഉണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടിയാലോചന നടത്തി തുടർ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഇടതുമുന്നണി. നേരത്തെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നതോടെ പ്രകാശ് പള്ളിക്കൂടത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു.  കോഴ വാങ്ങിയാണ് പ്രകാശ് വിട്ടുനിന്നത് എന്നായിരുന്നു കോൺഗ്രസ് ആരോപണം.

അതേസമയം രണ്ട് കോൺഗ്രസ് അംഗങ്ങൾ ഒപ്പിട്ട വ്യാജ രേഖ സിപിഎം അംഗങ്ങളുടെ കൈവശം ഉള്ളതിനാൽ ക്രിമിനൽ കേസ് വരും എന്നു ഭയന്നാണ് വിട്ടുനിന്നത് എന്നായിരുന്നു പ്രകാശ് പള്ളിക്കൂടം പിന്നീട് വ്യക്തമാക്കിയത്. കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും പ്രകാശ് പള്ളിക്കൂടം അറിയിച്ചിരുന്നു. ഏതായാലും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം കോൺഗ്രസിന് തലവേദനയായി തുടരുകയാണ്. നിലവിൽ ആകെ കൈവശമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. സിപിഐയും വിഷയത്തിൽ തന്ത്രപരമായ നീക്കം നടത്തുകയാണ്.
Published by:Naveen
First published:
)}