നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവം; പ്രതികരിക്കാതെ കൊല്ലം ESI ആശുപത്രി അധികൃതർ

  ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവം; പ്രതികരിക്കാതെ കൊല്ലം ESI ആശുപത്രി അധികൃതർ

  മൂന്നിലേറെ തവണ ആശുപത്രി ജീവനക്കാരോട് പ്രസവ വേദനയെ കുറിച്ച് ബന്ധുക്കൾ അറിയിച്ചെങ്കിലും പരിചരണം ലഭിച്ചില്ലെന്നാണ് പരാതി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊല്ലം: പ്രസവത്തിന് അഡ്മിറ്റായ യുവതി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പ്രതികരിക്കാതെ കൊല്ലം ഇ എസ് ഐ ആശുപത്രി. പുലർച്ചെയാണ് ഉളിയക്കോട് സ്വദേശി വിജി പ്രാഥമിക കർമത്തിന് പോയപ്പോൾ പ്രസവിച്ചത്. രാത്രി മുതൽ പ്രസവവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ, ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.

  വീഴ്ചയ്ക്കുശേഷം ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ട കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രസവ സമയത്ത് അമ്മയുടെ ഉദരത്തിലെ സ്രവം കുഞ്ഞിൻ്റെ ഉള്ളിൽപ്പോവുകയും ചെയ്തു. ഉളിയക്കോട് സ്വദേശിയായ വിജിയെ കഴിഞ്ഞ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16 ആണ് പ്രസവ തീയതി.
  TRENDING:Gold Smuggling Case|'സ്വർണ്ണക്കടത്ത് കേസിലെ സന്ദീപ് നായർ BJPയുടെ പ്രധാന പ്രവർത്തകൻ'; ആരോപണവുമായി CPM
  [NEWS]
  'സന്ദീപ് നായർ ബി.ജെ.പിക്കാരനാണെങ്കിൽ കട ഉദ്ഘാടനത്തിന് ഒരു ബി.ജെ.പി നേതാവിനെയും വിളിക്കാത്തതെന്ത്?' വി.വി. രാജേഷ് [NEWS]Homosexuality|സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; റെയിൻബോ ഐസ്ക്രീമിനെ വിലക്കാൻ പുചിൻ
  [NEWS]


  കോവിഡ് പരിശോധനയ്ക്ക് എത്തിയ യുവതിയെ അഡ്മിറ്റ് ആക്കുകയായിരുന്നു. വിജയുടെ ആദ്യ പ്രസവമാണ്. രാത്രി മൂന്നിലേറെ തവണ ആശുപത്രി ജീവനക്കാരോട് പ്രസവ വേദനയെ കുറിച്ച് ബന്ധുക്കൾ അറിയിച്ചെങ്കിലും പരിചരണം ലഭിച്ചില്ലെന്നാണ് പരാതി.

  സംഭവത്തിൽ പ്രതികരിക്കാൻ ഇ എസ് ഐ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കുഞ്ഞിന്റെ ശ്വാസതടസ്സത്തെ കുറിച്ച് അറിയിച്ചെങ്കിലും അക്കാര്യത്തിലും ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
  Published by:Gowthamy GG
  First published:
  )}