നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് മുസ്ലിം ലീഗ്; ക്രിസ്ത്യന്‍ സഭകളെ അനുനയിപ്പിക്കാനും നീക്കം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് മുസ്ലിം ലീഗ്; ക്രിസ്ത്യന്‍ സഭകളെ അനുനയിപ്പിക്കാനും നീക്കം
സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം താല്പര്യമാമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കോഴിക്കോട്: യു.ഡി.എഫിനെ മുസ്ലിം ലീഗ് നിയന്ത്രിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ലീഗ് തീരുമാനം. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇതിനിടെ ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന കൃസ്ത്യന്‍ സഭാ നേതൃത്വവുമായി ക്രിസ്മസ് ദിനത്തില്‍ ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
യു.ഡി.എഫില്‍ മുസ്ലിം ലീഗ് മേല്‍ക്കൈ നേടുന്നുവെന്ന വിമര്‍ശനം ശക്തമാവുമ്പോഴാണ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രഖ്യാപനം. എല്‍.ജെ.ഡിയും ജോസ് കെ മാണിയും മുന്നണി വിട്ടതോടെ യു.ഡി.എഫില്‍ കുറച്ചു സീറ്റുകള്‍ ബാക്കിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന മുറവിളിയുെ പാര്‍ട്ടിയില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള ലീഗ് നീക്കം.
സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം താല്പര്യമാമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ചിലത് ചെയ്യാനുണ്ടെന്നും ഇ.ടി പറഞ്ഞു.
അതേസമയം ക്രിസ്തുമസ് ആശംസകള്‍ നേരാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയും സ്വാദിഖലി ശിഹാബ് തങ്ങളും താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേലിനെ സന്ദര്‍ശിച്ചു. ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്ക്കിടിയല് മുസ്ലിം ലീഗിനെതിരെ വിമര്‍ശനം നിലനില്‍ക്കെയാണ് സന്ദര്‍ശനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് പതിനെട്ടിടങ്ങളിലും വിജയിച്ചു. തെക്കന്‍ കേരളത്തിലുള്‍പ്പെടെ പത്ത് സീറ്റുകളെങ്കിലും ഇത്തവണ അധികം ചോദിക്കാനാണ് നീക്കം.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുമ്പോഴാണ് കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന ലീഗ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരുവിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ടെന്ന സന്ദേശം നല്കി പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന പ്രതിഷേധം തണുപ്പിക്കനുള്ള നീക്കം. ഒപ്പം ഇടഞ്ഞുനില്‍ക്കുന്ന കൃസ്ത്യന്‍ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ചുവടുവെപ്പും ലീഗ് നേതാക്കള്‍ നടത്തുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.