61-ാമാത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് കര്‍ട്ടണ്‍ വീഴാറായി. സ്വര്‍ണക്കപ്പ് ഉയര്‍ത്താനുള്ള പോരാട്ടത്തില്‍ കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുന്നു. നിരവധി കലാപ്രതിഭകളെയും സാംസ്കാരിക നായകരെയും സമ്മാനിച്ച പാരമ്പര്യമുള്ള സ്കൂള്‍ കലോത്സവത്തിന്‍റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
1961 ൽ ചങ്ങനാശേരിയില്‍ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ഇ.ടി മുഹമ്മദ് ബഷീറിനായിരുന്നു. മത്സരത്തിന് വിധിയെഴുതിയതാകട്ടെ പ്രസംഗ കലയിലെ കുലപതി ഡോ.സുകുമാർ അഴീക്കോടും സമ്മാനം നല്‍കിയത് എന്‍എസ്എസ് സ്ഥാപകനും സാമൂഹ്യ പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭനുമായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഓര്‍ത്തെടുക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.