എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ മറുപടി ചോർന്നതിൽ എത്തിക്സ് കമ്മിറ്റിക്ക് അതൃപ്തി; ചോർത്തി നൽകിയിട്ടില്ലെന്ന് ഇഡി
നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുന്നേ മറുപടി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് നിയമസഭ സെക്രട്ടേറിയറ്റ് കരുതുന്നത്.

enforcement directorate
- News18 Malayalam
- Last Updated: November 16, 2020, 12:16 PM IST
തിരുവനന്തപുരം: നിയമസഭ എത്തിക്സ് കമ്മിറ്റിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇഡിയുടെ മറുപടി ചോർന്നതിൽ സഭാസമിതിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ബുധനാഴ്ചയാണ് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി യോഗം. മറുപടി ചോർന്നത് തങ്ങളുടെ ഭാഗത്തു നിന്നല്ല എന്നാണ് ഇഡിയുടെവിശദീകരണം.
ജെയിംസ് മാത്യു എംഎൽഎ യുടെ പരാതിയിലാണ് എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് ഡയറക്ടറോട് വിശദീകരണം തേടിയത്. ലൈഫ്മിഷൻ പദ്ധതി തടസ്സപ്പെടുത്താൻ ഇഡി ശ്രമിക്കുന്നു എന്നായിരുന്നു പരാതി. നിയമസഭാ സെക്രട്ടറിയുടെ നോട്ടീസിന് ഇഡി നൽകിയ മറുപടിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുന്നേ മറുപടി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് നിയമസഭ സെക്രട്ടേറിയറ്റ് കരുതുന്നത്. ഇത് സഭാസമിതിയോടുള്ള അവഹേളനമായും വിലയിരുത്തലുണ്ട്. വെള്ളിയാഴ്ച ഇ മെയിലിലൂടെ നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകിയെന്നാണ് ഇഡി വിശദീകരിക്കുന്നത്. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വാർത്തകൾ വന്നത്.
അതിനാൽ മറുപടി ചോർന്നെന്ന ആരോപണം ശരിയല്ലെന്നും ഇഡി നിലപാടെടുക്കുന്നു. ബുധനാഴ്ച സഭാസമിതി ഇഡിയുടെ മറുപടി പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടികളിലേക്കു കടക്കും. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനും സമിതിക്ക് അധികാരമുണ്ട്. അങ്ങനെവന്നാൽ സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടലായി മാറും.
ജെയിംസ് മാത്യു എംഎൽഎ യുടെ പരാതിയിലാണ് എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് ഡയറക്ടറോട് വിശദീകരണം തേടിയത്. ലൈഫ്മിഷൻ പദ്ധതി തടസ്സപ്പെടുത്താൻ ഇഡി ശ്രമിക്കുന്നു എന്നായിരുന്നു പരാതി. നിയമസഭാ സെക്രട്ടറിയുടെ നോട്ടീസിന് ഇഡി നൽകിയ മറുപടിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.