• HOME
  • »
  • NEWS
  • »
  • kerala
  • »
  • മറുപടി ചോർന്നതിലെ അതൃപ്തി ഔദ്യോഗികമായി ഇഡിയെ അറിയിക്കാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനം

മറുപടി ചോർന്നതിലെ അതൃപ്തി ഔദ്യോഗികമായി ഇഡിയെ അറിയിക്കാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനം

വിശദീകരണം ചോദിച്ചതിൽ ഉൾപ്പെടെ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനങ്ങളെ പ്രതിപക്ഷം യോഗത്തിൽ എതിർത്തു.

enforcement directorate

enforcement directorate

  • Last Updated :
  • Share this:
തിരുവനന്തപുരം: മറുപടി  ചോർന്നതിൽ ഇഡിയോട് വിശദീകരണം തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനം. സർക്കാരിന്റെ മറുപടി ലഭിക്കാത്തതിനാൽ ഇഡിയുടെ വിശദീകരണം ചർച്ചയ്ക്ക് എടുത്തില്ല. സഭാ സമിതിയുടെ തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.

നിയമസഭ സെക്രട്ടറിയേറ്റിന് നൽകിയ മറുപടി ചോർന്നതിലുള്ള അതൃപ്തി  ഔദ്യോഗികമായി തന്നെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കാനാണ് സഭാ സമിതിയുടെ തീരുമാനം. നിയമസഭാ സെക്രട്ടറിക്ക് നൽകിയ മറുപടി അദ്ദേഹത്തിന് ലഭിക്കും മുമ്പേ മാധ്യമങ്ങളിലൂടെ പുറത്തുവന്നു എന്നാണ് സഭാ സമിതിയുടെ വിലയിരുത്തൽ.

You may also like:48കാരൻ 13കാരിയെ വിവാഹം കഴിച്ചു; വിവാഹത്തിന് കാരണം 13 വയസുള്ള കുട്ടികളെ ശ്രദ്ധിക്കാൻ ആരുമില്ലാത്തത് [NEWS]Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ് [NEWS] ബരാക് ഒബാമയുടെ പുസ്തകം; തരൂരിന് ‘ബ്ലോവിയേറ്റ്’ എന്ന വാക്കിന്റെ അർത്ഥം പറഞ്ഞുകൊടുത്ത് ശ്രീജിത്ത് പണിക്കർ [NEWS]

ഇത് സഭയെ അവഹേളിക്കുന്നതിന്  തുല്യമാണ്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് എത്തിക്സ് കമ്മിറ്റി ആവശ്യപ്പെടുക. ഇഡിയോട് വിശദീകരണം ചോദിച്ചതിന് ഒപ്പം ലൈഫുമായി ബന്ധപ്പെട്ട റിപ്പോർട്ട് തദ്ദേശ വകുപ്പിനോടും സഭാസമിതി തേടിയിരുന്നു. വൈകാതെ മറുപടി നൽകാമെന്ന് തദ്ദേശ വകുപ്പ് സഭാ സമിതിയെ അറിയിച്ചിട്ടുണ്ട്. ആ മറുപടി ലഭിച്ച ശേഷം ഇഡിയുടെ വിശദീകരണം സമിതി പരിശോധിക്കും.



വിശദീകരണം ചോദിച്ചതിൽ ഉൾപ്പെടെ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനങ്ങളെ പ്രതിപക്ഷം യോഗത്തിൽ എതിർത്തു. സമിതി അധികാര ദുർ വിനിയോഗം നടത്തുന്നുവെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ നിലപാട്. ധനമന്ത്രി തോമസ് ഐസക്കിന് എതിരേയുള്ള അവകാശലംഘന നോട്ടീസ് പരിഗണിക്കാത്തതിലെ പ്രതിഷേധവും പ്രതിപക്ഷം അറിയിച്ചു. സ്പീക്കർക്ക് നൽകിയ പരാതി ഇതു വരെയും എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു ചെയർമാൻ എ പ്രദീപ് കുമാറിന്റെ മറുപടി.

എം സി കമറുദ്ദീന് എതിരെയുള്ള പരാതിയിൽ  എം.രാജഗോപാലൻ എംഎൽഎയുടെ മൊഴി എത്തിക്സ് കമ്മിറ്റി രേഖപ്പെടുത്തി. രാജഗോപാലൻ  ഹാജരാക്കിയ തെളിവുകളും പരിശോധിച്ചു. ജയിൽമോചിതനായ ശേഷം ഖമറുദ്ദീൻറെ മൊഴിയെടുക്കും.
Published by:Joys Joy
First published: