നഗരസഭ സ്ഥലം നൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചത് പൊലീസ്

തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചതോടെ 36 മണിക്കൂർ വൈകി സ്ഥലം നൽകി

News18 Malayalam | news18-malayalam
Updated: November 8, 2019, 4:13 PM IST
നഗരസഭ സ്ഥലം നൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചത് പൊലീസ്
baby
  • Share this:
ഏറ്റുമാനൂർ: നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകാതെ നഗരസഭയുടെ ക്രൂരത. ഏറ്റുമാനൂർ നഗരസഭയാണ് കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം അനുവദിക്കാതിരുന്നത്.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരിച്ച അതിരമ്പുഴ സ്വദേശിയുടെ കുഞ്ഞിന്റെ മ‍ൃതദേഹം സംസ്കരിക്കാനാണ് സ്ഥലം അനുവദിക്കാതിരുന്നത്. പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ഇടമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.

also read:പട്ടിണിയും ദാരിദ്ര്യവും; നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ 10,000 രൂപയ്ക്ക് വിറ്റു

തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചതോടെ 36 മണിക്കൂർ വൈകി സ്ഥലം നൽകി. എന്നാൽ കുഴിയെടുക്കാനുള്ള തൊഴിലാളികളെ വിട്ടു നൽകാൻ നഗരസഭ തയ്യാറായില്ല. ഇതോടെ പൊലീസുകാരാണ് കുഴിയെടുത്ത് കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചത്.

കഴിഞ്ഞദിവസം മൂന്നുമണിയോടെയാണ് കുഞ്ഞിൻറെ മൃതദേഹം സംസ്കരിക്കുന്നതിന് എസ്ഐ നഗരസഭയെ സമീപിച്ചത്. എന്നാൽ കോട്ടയത്തേക്ക് കൊണ്ടുപോകാൻ നഗരസഭ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇത് എസ്ഐഅംഗീകരിച്ചില്ല. തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.

ക്രിമിറ്റോറിയത്തിന്റെ പണി നടക്കുകയാണെന്നും അതിനാലാണ് സ്ഥലമില്ലാത്തതെന്നും നഗരസഭ ചെയർമാൻ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. കുട്ടി മരിച്ചത് തങ്ങളുടെ നഗരസഭയ്ക്ക് കീഴിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
First published: November 8, 2019, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading