• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ആറന്മുളയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

Accident | ആറന്മുളയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു

ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പിന്നാലെയെത്തിയ വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു

  • Share this:
    പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന തോപ്രാംകുടി ചരുവിളയില്‍ വീട്ടില്‍ ജയിംസ് (പ്രസന്നന്‍-49) എന്നിവരാണ് മരിച്ചത്.

    വെള്ളിയാഴ്ച മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറിനെ മറികടക്കുന്നതിനിടെ എതിരെവന്ന കാറിന്റെ വശത്ത്തട്ടി റോഡിലേക്ക് തെറിച്ചുവീണതെന്നാണ് പ്രാഥമീക നിഗമനം. ബെനന്‍സാണ് വാഹനമോടിച്ചിരുന്നെന്നാണ് വിവരം. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജയിംസിനെ തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

    ബെനന്‍സിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പിന്നാലെയെത്തിയ വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ഇതുവഴിയെത്തിയ കാറില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Also Read-Drowned | ഫുട്‌ബോള്‍ കളിക്കാന്‍ പോയ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങി മരിച്ചു; വിവരം രഹസ്യമാക്കി സുഹൃത്തുക്കള്‍

    Accident | കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം പുതിയ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങവേ

    പാലക്കാട്: പുതുതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനിറങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്ത് അലി- ഫസീല ദമ്പതികളുടെ മകന്‍ ഷാജഹാന്‍ (19) ആണു മരിച്ചത്. ഷാജഹാന്‍ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് - കുളപ്പുള്ളി പാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.

    സുഹൃത്തുക്കളെ കണ്ട ശേഷം പാലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാജഹാന്‍. പരിക്കുകളോടെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിക്കുകയായിരുന്നു.

    Also Read-Child Dead | കളിച്ചുകൊണ്ടിരിക്കെ ദേഹത്തേക്ക് വീടിന്‍റെ ഭിത്തി മറിഞ്ഞുവീണു; അഞ്ചര വയസുകാരന് ദാരുണാന്ത്യം

    ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു സമീപം പാതയോരത്തു പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു ഷാജഹാന്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
    Published by:Jayesh Krishnan
    First published: