നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പോക്‌സോ കേസില്‍ പ്രതി ഇരയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല: ഹൈക്കോടതി

    പോക്‌സോ കേസില്‍ പ്രതി ഇരയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല: ഹൈക്കോടതി

    ലൈംഗിക പീഡനം സ്ത്രീകള്‍ക്കെതിരായ ഏറ്റവും മോശവും ക്രൂരവുമായ കുറ്റകൃത്യം ആണെന്നും കോടതി വ്യക്തമാക്കി

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
      കൊച്ചി : പോക്സോ കേസില്‍ ഇരയെ വിവാഹം കഴിച്ചു എന്നത് കേസ് റദ്ദാക്കാനോ വിചാരണയില്‍നിന്ന് ഒഴിവാകാനോ ഉള്ള കാരണമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി. ഷേര്‍സിയാണ് നിര്‍ണ്ണായക വിമര്‍ശനം നടത്തിയത്.

      ലൈംഗിക പീഡനം സ്ത്രീകള്‍ക്കെതിരായ ഏറ്റവും മോശവും ക്രൂരവുമായ കുറ്റകൃത്യം ആണെന്നും അത് കുട്ടികള്‍ക്കെതിരെ ആകുമ്പോള്‍ കുറ്റത്തിന്റെ ഗൗരവവും വ്യാപ്തിയും വളരെയധകം കൂടുമെന്നും കോടതി വ്യക്തമാക്കി.

      2017ല്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും കൂട്ടുപ്രതിയുമാണ് ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

      പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ 2020 ഡിസംബര്‍ 8ന് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ ഒന്നിച്ച് ജീവിക്കുകയാണെന്നുമായിരുന്നു പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇത്തരം കേസുകളില്‍ സുപ്രീം കോടതി കൈക്കൊണ്ട നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

      പ്രായപൂര്‍ത്തിയായപ്പോള്‍ ഇരയെ വിവാഹം കഴിച്ചതിനാല്‍ പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുപ്രതിയും നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി, ബലാത്സംഗം സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നും ഇരയെ വിവാഹം കഴിക്കുന്നതും ഒത്തുതീര്‍പ്പുണ്ടാക്കുന്നതും വിചാരണയില്‍നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്നും ചൂണ്ടിക്കാട്ടി.

      മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; 3 ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും; പ്രതിസന്ധികാലത്തെ ധൂർത്ത് വിവാദത്തിൽ

      തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാ​ഗംങ്ങൾക്ക് സ‍ഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നു. എസ്കോർട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകൾ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും, ഒരു ടാറ്റ ഹാരിയർ കാറുമാണ് വാങ്ങുന്നത്. പൊലീസ് മേധാവി നൽകിയ ശുപാർശ ആഭ്യന്തരവകുപ്പ് അം​ഗീകരിച്ചു. പണം ചെലവഴിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

      KL01 CD 4857 , KL01 CD 4764 എന്നീ നമ്പരുകളിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് ‍ഡ്യൂട്ടിക്കായി ഉപയോ​ഗിച്ചിരുന്നത്. ഈ കാറുകൾ ഇനി മുതൽ ഈ ഉപയോ​ഗത്തിന് പറ്റുന്നതല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന് പൊലീസ് മേധാവി കത്ത് നൽകിയത്. പൊലീസ് മേധാവിയുടെ ആവശ്യം പ്രത്യേക കേസായി പരി​ഗണിച്ചാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.

      പൈലറ്റ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കപ്പെടുന്ന വാഹനം ആഭ്യന്തരവകുപ്പിലെ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് തൽക്കാലം നിർത്തിവച്ചുവെന്ന് നേരത്തെ  സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാർ തീരുമാനം വലിയ വിവാദത്തിന് ഇടവച്ചിരിക്കുകയാണ്.
      Published by:Karthika M
      First published:
      )}