കൊടുംകുറ്റവാളികൾപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

'കേസുകൾ പരാജയപ്പെടാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണം'

news18
Updated: July 31, 2019, 10:11 AM IST
കൊടുംകുറ്റവാളികൾപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)
  • News18
  • Last Updated: July 31, 2019, 10:11 AM IST
  • Share this:
തിരുവനന്തപുരം: പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഏകോപനമില്ലായ്മ അടക്കമുള്ള വീഴ്ചകൾ കാരണം കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർപോലും ശിക്ഷിക്കപ്പെടാതെ പോകുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മേൽനോട്ടം ശക്തമാക്കിയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയും അന്വേഷണം നേരെയാക്കാൻ ജില്ലാ പൊലീസ് മേധാവിമാരോട് ഡ‍ിജിപി നിർദേശിച്ചു.

മലമ്പുഴ പൊലീസ് 2008ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയിൽ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് കത്തയച്ചത്.

കേസ് അന്വേഷണത്തിലും തുടർ നടപടികളിലുമുള്ള ഗൗരവകരമായ പാളിച്ചകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ഡിജിപി പറഞ്ഞു. പ്രതി ശിക്ഷിക്കപ്പെട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും അൽപം ശ്രദ്ധിച്ചിരുന്നെങ്കിൽ ഹൈക്കോടതിയുടെ പരാമർശത്തിന് ഇടയാക്കിയ പാളിച്ചകൾ ഒഴിവാക്കാമായിരുന്നു. ഇത്തരത്തിൽ കേസുകൾ പരാജയപ്പെടാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണം.

അന്വേഷണത്തിലെ പോരായ്മകൾ സംബന്ധിച്ച് കീഴുദ്യോഗസ്ഥരോട് വിശദീകരിക്കണം. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചശേഷവും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുടർ നടപടികളുണ്ടാകുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണം. എല്ലാ പ്രധാന കേസുകളിലും വിചാരണ സമയത്ത് മുതിർന്ന ഉദ്യോഗസ്ഥൻ നിരീക്ഷണം നടത്താനും പൊലീസ് മേധാവി നിർദേശിച്ചു.

First published: July 31, 2019, 10:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading