കോഴിക്കോട്: ലോട്ടറി വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാറിന് മെച്ചമാണെങ്കിലും ലോട്ടറി വ്യാപാരികള്‍ക്ക് ആനുപാതികമായി കമ്മീഷന്‍ ലഭിക്കില്ല. മാര്‍ച്ച് മുതല്‍ 30രൂപ എന്നത് 40 ആയും 300 രൂപയുടെ ബംബറിന് 400 ആയി ഉയര്‍ത്തും. അതേസമയം കാരുണ്യ ലോട്ടറിക്ക് 50 രൂപയില്‍ നിന്ന് 40 ആയി കുറയും.
30 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റില്‍ നിന്ന് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത് പരമാവധി ഏഴ് രൂപയാണ്. മൊത്തക്കച്ചവടക്കാര്‍ക്ക് കൂടിയുള്ള കമ്മീഷനാണിത്. ജിഎസ് ടിയും സമ്മാനഫണ്ടിലേക്കും ഉള്‍പ്പെടെ 23 രൂപയോളം സര്‍ക്കാറിലേക്കെത്തും.
ALSO READ: മുംബൈ - ഡൽഹി - ഷാങ്ഹായ് വിമാനം താൽകാലികമായി നിർത്തിവെയ്ക്കാൻ എയർ ഇന്ത്യ
എന്നാല്‍ ടിക്കറ്റ് വില വര്‍ധിക്കുമ്പോള്‍ത്തന്നെ ആനുപാതികമായി കമ്മീഷന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ലഭിക്കില്ല. എട്ട് രൂപവരെ ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കണമെന്നിരിക്കെ 6.70 രൂപ മാത്രമാകും ലഭിക്കുക. അതേസമയം, മൊത്തക്കച്ചവടക്കാര്‍ക്ക് ആനുപാതികമായി കമ്മീഷന്‍ ലഭിക്കുകയും ചെയ്യും. ലോട്ടറി വ്യാപാരികളുടെ കമ്മീഷന്റെ സ്ലാബിൽ വരുത്തിയ മാറ്റമാണ് തിരിച്ചടിയായതെന്ന് ലോട്ടറി തൊഴിലാളി സംഘടനാ പ്രതിനിധി എം സി തോമസ് പറയുന്നു.
ചെറുകിട വ്യാപാരികൾക്ക് വില വര്‍ധനയ്ക്ക് ആനുപാതികമായി കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ലോട്ടറി വ്യാപാരികളുടെ ആവശ്യം. ചെറുകിട കച്ചവടക്കാര്‍ക്ക് 40 രൂപയുടെ ടിക്കറ്റില്‍ നന്ന് 1.30 രൂപ നഷ്ടമുണ്ടാകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala state lottery