അമ്പൂരി രാഖി കൊലപാതക കേസിലെ മുഖ്യപ്രതി അഖിൽ പിടിയിലായി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സൈനികൻ കൂടിയായ അഖിൽ പിടിയിലായത്.
രാഖിയെ കാറിൽ വച്ച് അഖിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അഖിലിന്റെ സഹോദരനും കേസിലെ രണ്ടാംപ്രതിയുമായ രാഹുൽ പൊലീസിന് നൽകിയ മൊഴി.
2. കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ച രണ്ട് സിപിഐക്കാർ പിടിയിൽ
ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ രണ്ട് സിപിഐ നേതാക്കൾ അറസ്റ്റിൽ. കാനത്തിനെതിരെ പ്രതിഷേധം അറിയിക്കാനാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകി.
പൊലീസ് പിടിയിലായ രണ്ട് പേരെ AIYFൽ നിന്നും കിസാൻ സഭാ നേതാവ് കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.
സിപിഎമ്മിന്റെ തടവറയിൽ അല്ല താനെന്നും മകനെതിരെയുള്ള ആരോപണത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
3. എൽദോ എബ്രഹാമിന്റെ കൈയൊടിഞ്ഞതിനെച്ചൊല്ലി വിവാദം
സിപിഎം-സിപിഐ തർക്കത്തിനിടെ സജീവമാകുന്നത് എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞോ ഇല്ലയോ എന്ന വിവാദം.
കളക്ടർ നടത്തുന്ന തെളിവെടുപ്പിൽ പോലിസ് ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
ശരീരത്തിൽ മറ്റു ഗുരുതര പരുക്കുകൾ ഇല്ലെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിലാണ് പോലിസ് ഈ രേഖകൾ ഹാജരാക്കിയത്.
4. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രി
ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് കേരളത്തിന്റെ പൂർണപിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ബിജെപിയിൽ നിന്നുണ്ടായത് വൃത്തികെട്ട പരാമർശമാണെന്നും ഇത് കേരളത്തിൽ ചെലവാകില്ലെന്നും അടൂരിനെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ പുരസ്കാര വിതരണചടങ്ങിലും മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചു.
5. കോടിയേരിക്കെതിരെ പരോക്ഷവിമർശനവുമായി വി.എസ്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരോക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദൻ.
കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നതെന്ന് വി എസ് പറഞ്ഞു.
ബ്രാഹ്മണ സമുദായത്തിൽ ഭൂരിഭാഗം പേരും ദാരിദ്ര്യത്തിൽ കഴിയുന്നുണ്ടെന്നായിരുന്നു കോടിയേരിയുടെ പരാമർശം.
6. ദേശീയസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കാർഗിൽ യുദ്ധ വിജയം ഓരോ ഇന്ത്യക്കാരന്റെയും വിജയം ആയിരുന്നു.
ഇന്ത്യ ഒരിക്കലും മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ മുതിർന്നിട്ടില്ല.
ചില രാജ്യങ്ങൾ നിഴൽയുദ്ധത്തിലൂടെ ഭീകരവാദം പ്രചരിപ്പിക്കുകയാണെന്ന് പാകിസ്താനെ പേരെടുത്ത് പറയാതെ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
തോരാത്ത മഴയിൽ റെയിൽവേ ട്രാക്കും വെള്ളത്തിൽ മുങ്ങിയപ്പോൾ ട്രെയിൻ യാത്രയും പാതിവഴിയിലായി. 1050 യാത്രക്കാരുമായി മുംബൈ-കോലാപ്പൂർ മഹാലക്ഷ്മി എക്സ്പ്രസ് പതിനഞ്ച് മണിക്കൂറോളമാണ് കുടുങ്ങിക്കിടന്നത്. ഒടുവിൽ ഹെലികോപ്റ്ററിലും ബോട്ടിലുമായാണ് യാത്രക്കാരെ മുഴുവൻ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി മുംബൈയിൽ നിന്ന് കോലാപ്പൂരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസിനാണ് വെള്ളപ്പൊക്കത്തെ തുടർന്ന് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.
8. 'കേരള No. 1' രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴും കേരളത്തില്‍
രാജ്യത്തെ ഏറ്റവും മികച്ച പ്രഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴ് സ്ഥാനത്തും കേരളത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.
മുഖ്യമന്ത്രി പിണറായി വിജയനാണ് ദേശീയ ഗുണനിലവാര അംഗീകാരപട്ടികയില് കേരളം ഒന്നാമതാണെന്ന വിവരം പങ്കുവെച്ചത്.
99 മാര്‍ക്കോടെ തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രമാണ് പട്ടികയില്‍ ഒന്നാമത്.
9. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറച്ചു
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചു. നിലവിലെ 12 ശതമാനം നികുതി 5 ശതമാനമായി കുറയ്ക്കാന്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചു.
തദ്ദേശ ഭരണകൂടങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന ഇലക്ട്രിക് ബസ് GST പരിധിയില്‍ നിന്ന് ഒഴിവാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതിക്കൊപ്പം ചാര്‍ജറുകളുടെ നികുതിയും 5 ശതമാനമായി കുറച്ചു.
നിലവിൽ 18 ശതമാനമായിരുന്നു ചാര്‍ജറുകളുടെ നികുതി.
10. പൊലീസുകാരന്റെ മരണത്തിനു കാരണം ജാതീയ അധിക്ഷേപം; ആരോപണവുമായി ബന്ധുക്കള്‍
പാലക്കാട് കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരൻ അട്ടപ്പാടി സ്വദേശി കുമാർ മരിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.
ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ക്യാംപിൽ ജാതി വിവേചനം ഉണ്ടായിരുന്നതായും കുമാറിന്റ ഭാര്യ ആരോപിച്ചു.
സംഭവത്തിൽ തൃശൂർ ഡി ഐ ജി അന്വേഷണത്തിന് ഉത്തരവിട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.