• HOME
  • »
  • NEWS
  • »
  • kerala
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

  • News18
  • Last Updated :
  • Share this:
    1. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന് എതിരെ കോൺഗ്രസ്

    രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്. ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചതിന് പിന്നാലെ 20 മുതൽ 25 വരെയുള്ള വിമാനത്താവളങ്ങൾ സർക്കാർ സ്വകാര്യവൽക്കരിക്കാൻ പോകുകയാണെന്ന് എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

    2. BJP എംഎൽഎയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

    ബി ജെ പി എംഎൽഎ കുൽദീപ് സെങ്കാറിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. സ്ത്രീ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ അവരുടെ അമ്മയ്ക്കും അഭിഭാഷകനും ഒപ്പം സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അമ്മയും അഭിഭാഷകൻ മഹേന്ദ്ര സിംഗും മരിച്ചു.

    3. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആഗസ്റ്റ് 10 മുതല്‍

    ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങള്‍ കോര്‍ത്തിണക്കി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആഗസ്റ്റ് പത്തിന് ആരംഭിക്കും. നെഹ്രു ട്രോഫി വള്ളം കളിയോടെ ആരംഭിക്കുന്ന ലീഗ് നവംബര്‍ ഒന്നിനാണ് അവസാനിക്കുക.

    4. അമ്പൂരി കൊലപാതകത്തെക്കുറിച്ച് പ്രതികളുടെ അച്ഛന്‍

    അമ്പൂരി കൊലപാതകത്തില്‍ പ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി രാജപ്പന്‍നായര്‍. രാഖിയുടെ മൃതദേഹം കിടന്ന കുഴിയില്‍ കമുകിന്‍ തൈ നട്ടത് താനാണെന്ന വെളിപ്പെടുത്തലാണ് അഖിലിനെ അച്ഛന്‍ രാജപ്പന്‍ നായര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ കുഴിയില്‍ മൃതദേഹം ഉണ്ടായിരുന്നെന്ന് അറില്ലില്ലായിരുന്നെന്നും രാജപ്പന്‍ നായര്‍ പറയുന്നു.

    5. കർണാടകയിലെ വിമത എംഎൽഎമാരെയെല്ലാം അയോഗ്യരാക്കി

    കോൺഗ്രസിലെ 11 പേരും ജെഡിഎസിലെ മൂന്നു പേരുമാണ് അയോഗ്യരായത്. ഇതോടെ കർണാടക നിയമസഭയിൽ അയോഗ്യരായ എംഎൽഎമാരുടെ എണ്ണം 17 ആയി

    6. രണ്ട് കട്ടന്‍ ചായക്ക് 92 രൂപ, ദുരനുഭവം പങ്കുവെച്ച് അഭിഭാഷകന്‍

    കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഹോട്ടലില്‍ രണ്ട് കട്ടന്‍ ചായക്ക് 92 രൂപ ഈടാക്കിയ അനുഭവം പങ്കുവെച്ച അഭിഭാഷകന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജിഎസ്ടി ഉള്‍പ്പെടെയാണ് രണ്ട് കട്ടന്‍ ചായക്ക് 92 രൂപ ഈടാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ശ്രീജിത് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

    7. പാർട്ടി എംപിമാർക്ക് പരിശീലനവുമായി ബിജെപി

    പാർട്ടി എംപിമാർക്ക് പരിശീലന പരിപാടിയുമായി ബി ജെ പി. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ ഡൽഹിയിൽ വെച്ചാണ് പാർട്ടിയിലെ മുഴുവൻ എം പിമാർക്കുമായി പരിശീലന പരിപാടി ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷായും പരിപാടിയിൽ നിർദ്ദേശങ്ങൾ നൽകാൻ എത്തുമെന്നാണ് റിപ്പോർട്ട്.

    8. പ്രസിഡന്റ്‌സ് കപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

    ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം മേരി കോമിന് സ്വര്‍ണം. ആറു തവണ ലോക ചാമ്പ്യയായ മേരി കോം 51 കിലോ വിഭാഗം ഫൈനലില്‍ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെയാണ് പരാജയപ്പെടുത്തിയത്. 5- 0 ത്തിന്റെ ആധികാരിക ജയത്തോടെയാണ് മേരി ഇന്തോനേഷ്യയില്‍ സ്വര്‍ണ്ണം അണിഞ്ഞത്.

    9. മെസിക്ക് ശേഷമുള്ള ബാഴ്‌സയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി മാനേജ്‌മെന്റ്

    അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വിരമിക്കാനൊരുങ്ങുകയാണോയെന്ന ചോദ്യങ്ങള്‍ക്ക് ബലമേകി ബാഴ്‌സലോണ പ്രസിഡന്‍റ് ജോസഫ് മരിയ ബര്‍ത്തേമു. മെസിക്ക് ശേഷമുള്ള ടീമിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി ബര്‍ത്തേമു പറഞ്ഞു. സൂപ്പര്‍ താരം ബൂട്ടഴിച്ചാല്‍ ടീമിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് തങ്ങള്‍ ആലോചിച്ച് തുടങ്ങിയെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.

    10. ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചനയെന്ന് RSS തലവൻ

    ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് തലവൻ മോഹൻ ഭാഗവത്. ആൾക്കൂട്ട കൊലകളിലൂടെ വെറുപ്പ് പ്രചരിപ്പിക്കാനാണ് ചില സാമൂഹ്യവിരുദ്ധ ഘടകങ്ങൾ ശ്രമിക്കുന്നത്. ഹിന്ദു സംസ്കാരത്തിന് ദുഷ്കീർത്തി ഉണ്ടാക്കാനുള്ള അത്തരം പ്രവർത്തനങ്ങളിൽ നിന്ന് സംഘ പ്രവർത്തകർ മാറി നടക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
    First published: