• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ചുവടെ

top news

top news

 • Share this:
  1. NEWS 18 BIG IMPACT: ജപ്തി ചെയ്ത വീട്ടുകാർക്ക് തിരിച്ചുനൽകി ബാങ്ക് അധികൃതർ

  വീട് ജപ്തി ചെയ്തതിനെ തുടർന്ന് ഒരു രാത്രിമുഴുവൻ വീട്ടുവരാന്തയിൽ കഴിയേണ്ടി വന്ന നെടുമങ്ങാട്ടെ നിർധന കുടുംബത്തിന് ആശ്വാസം. ജനപ്രതിനിധികൾ ഇടപെട്ട് നടത്തിയ ചർച്ചയിൽ ഫളവേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഇവരുടെ കടം വീട്ടീ.
  ഇതോടെയാണ് ജപ്തി ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീടിന്റെ താക്കോൽ കൈമാറി.
  ഇന്നലെ വൈകിട്ടാണ് അച്ഛനും അമ്മയും 11 വയസുള്ള മകളും ഉൾപ്പെടുന്ന കുടുംബത്തെ പുറത്താക്കി സ്റ്റേറ്റ് ബാങ്ക് ഇവരുടെ വീട് ജപ്തി ചെയ്തത്.

  2. പാലാരിവട്ടം പഞ്ചവടിപ്പാലമാകുമോയെന്ന് ഹൈക്കോടതി

  പാലാരിവട്ടം പാലം പഞ്ചവടിപ്പാലമോ എന്ന് ഹൈക്കോടതി.
  അഴിമതിക്കേസിൽ പ്രതികളായ ഓരോ ഉദ്യോഗസ്ഥർക്കും കേസിലുള്ള പങ്ക് അറിയിക്കണമെന്ന് ഹൈക്കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. അറസ്റ്റിനെ ഭയമില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.

  3. വ്യാഴാഴ്ച മുതൽ വാഹനപരിശോധന വീണ്ടും കർശനമാക്കും

  ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേ നാളെ മുതല്‍ പരിശോധന കര്‍ശനമാക്കാൻ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പിഴ ഈടാക്കില്ല.
  പകരം നിയലംഘനങ്ങളുടെ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും.
  ഗതാഗത നിയമലംഘനങ്ങളുടെ പിഴ തീരുമാനിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു.

  4. സുപ്രീം കോടതിയിൽ നാല് പുതിയ ജഡ്‌ജിമാർ

  സുപ്രീം കോടതിയിൽ നാല് പുതിയ ജഡ്‌ജിമാർ.
  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീംകോടതി ജഡ്ജിയായി.
  ഹരിയാന ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, ഹിമാചൽ ചീഫ് ജസ്റ്റിസ് വി രാമസുബ്രമണ്യൻ, രാജസ്ഥാൻ ചീഫ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് മറ്റു പുതിയ സുപ്രീംകോടതി ജഡ്‌ജിമാർ.
  സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.

  5. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് ഓഫീസർ

  മന്ത്രി മേഴ്സിക്കുട്ടയമ്മയ്ക്ക് തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്.
  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
  പാലായിൽ പുതിയ മത്സ്യ ചന്ത തുടങ്ങുമെന്ന മന്ത്രിയുടെ പ്രസ്താവനയാണ് നടപടിയിലേക്ക് നയിച്ചത്.

  6. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിച്ചത് ഇറാൻ ആണെന്നതിന് തെളിവുമായി സൗദി

  എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിച്ചത് ഇറാൻ ആണെന്നതിന് തെളിവുമായി സൗദി.
  ആക്രമണത്തിന് ഉപയോഗിച്ച ഇരുപത്തഞ്ചു ഡ്രോണുകളും മിസൈലുകളും ഇറാനിൽ നിർമ്മിച്ചതാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
  ആയുധങ്ങളുടെ അവശിഷ്ടങ്ങളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

  7. രാജ്യത്ത് ഇ സിഗരറ്റുകൾ നിരോധിച്ചു

  കേന്ദ്ര മന്ത്രിസഭയാണ് ഇ-സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചത്.
  ഇ സിഗററ്റുകളുടെ ഇറക്കുമതിയും വില്പനയും പരസ്യങ്ങളും തടഞ്ഞിട്ടുണ്ട്.
  കുട്ടികൾ അടക്കമുള്ളവരുടെ ആരോഗ്യത്തെ ഇ സിഗരറ്റുകൾ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
  ധനമന്ത്രി നിർമല സീതാരാമനാണ് തീരുമാനം അറിയിച്ചത്.

  8. ഹിന്ദിയെ ബഹുമാനിക്കേണ്ടത് ഓരോരുത്തരുടെയും കടമയെന്ന് യോഗി ആദിത്യനാഥ്

  ഹിന്ദിയെ ബഹുമാനിക്കേണ്ടത് ഓരോരുത്തരുടേയും കടമയെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
  ഹിന്ദി ഔദോഗിക ഭാഷയാണ്.
  ഹിന്ദിയെ ബഹുമാനിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രതീകത്തെ ആദരിക്കുക എന്നത് എല്ലാവരുയും കടമയാണ്.
  ഒറ്റരാജ്യവും മഹത്തായ ഭാരതവും സ്വപ്നം കാണുമ്പോൾ മറ്റ് പ്രാദേശിക ഭാഷകൾക്കൊപ്പം ഹിന്ദിയുടെ പ്രചാരവും കൂട്ടണം.
  പ്രാദേശിക ഭാഷകൾക്കൊപ്പം ഹിന്ദിയും അറിയുന്നത് യുവാക്കളുടെ അവസരം വർധിപ്പിക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു.
  ന്യൂസ് 18 നെറ്റ്വർക്ക് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം.

  9. രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം.
  150 റൺസ് വിജയലക്ഷ്യം ഇന്ത്യ ഓരോവർ ബാക്കി നിൽക്കെ മറികടന്നു.
  പുറത്താകാതെ 72 റൺസെടുത്ത വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്.

  10. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴിയ്ക്ക് അനുമതി

  ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്‍റ് ആന്‍റ് ഇംപ്ലിമെന്‍റേഷന്‍ ട്രസ്റ്റാണ് തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.
  സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമഫലമായാണ് തീരുമാനം.
  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളം ഒഴിവാക്കപ്പെട്ടിരുന്നു.
  First published: