Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ

news18-malayalam
Updated: August 11, 2019, 10:14 PM IST
Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ
top news
  • Share this:
1. മഴ കുറയുന്നു; മരണം 75 ആയി; ഭൂദാനത്ത് മരിച്ചത് 13 പേർ

സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ആശങ്കയും ദുരിതങ്ങളും ബാക്കിയാകുന്നു.

മഴക്കെടുതിയിൽ ഇതുവരെ 75 പേർ മരിച്ചു.
മണ്ണിടിച്ചിലുണ്ടായ മലപ്പുറം ഭൂദാനത്ത് മാത്രം 13 പേരുടെ മൃതദേഹം കണ്ടെടുത്തു.
കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്

2. രണ്ടരലക്ഷത്തോളം പേർ ക്യാംപുകളിൽ; ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടരുന്നു

റവന്യൂവകുപ്പ് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാംപുകളിലായി 77688 കുടുംബങ്ങൾ കഴിയുന്നുണ്ട്.
247219 പേർ ക്യാംപുകളിലുണ്ട്.
മഴ കുറഞ്ഞതോടെ ക്യാംപുകളിൽനിന്ന് കൂടുതൽ പേർ ഇന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി
ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന കളക്ഷൻ സെന്‍ററുകൾ സജീവമാണ്.

3. ദുരിതമേഖല സന്ദർശിച്ച് രാഹുൽ ഗാന്ധി

മലപ്പുറത്തെ ദുരിതമേഖല സന്ദർശിച്ച് വയനാട് എം.പി രാഹുൽ ഗാന്ധി.
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കണമെന്ന് രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി നാളെ വയനാട്ടിലെ ദുരിതമേഖകൾ സന്ദർശിക്കും.

4. ദുരിതാശ്വാസം: അർഹരായവർക്ക് തന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ സഹായം അർഹരായവർക്ക് തന്നെ കിട്ടുമെന്ന് ‌മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന വ്യാജപ്രചാരണത്തെനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

5. വ്യോമ-റെയിൽ-റോഡ് ഗതാഗതം സാധാരണഗതിയിലേക്ക്

പ്രളയബാധിത മേഖലകളിൽ റോഡ് ഗതാഗതം ഏറെക്കുറെ പുനഃസ്ഥാപിച്ചതോടെ ബസുകൾ ഓടിത്തുടങ്ങി.
ട്രെയിൻ ഗതാഗതം പൂർണമായി പുനസ്ഥാപിക്കാനായില്ല. നാളെയോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയിൽവേ പറഞ്ഞു. ഇന്ന് 38 ട്രെയിനുകൾ റദ്ദാക്കി.
നെടുമ്പാശേരി വിമാനത്താവളം തുറന്നതോടെ വ്യോമ ഗതാഗതവും സാധാരണനിലയിലേക്ക് വന്നു.

6. സംസ്ഥാനത്ത് മഴ കുറയുന്നു; തിങ്കളാഴ്ച എവിടെയും റെഡ് അലർട്ട് ഇല്ല

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.
മഴ കുറഞ്ഞെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു

7. കർണാടകയിലും പ്രളയക്കെടുതി രൂക്ഷം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചു

കർണാടകയിലെ പ്രളയബാധിതമേഖലകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ഒപ്പമുണ്ടായിരുന്നു.
കർണാടകത്തിന് പുറമെ മഹാരാഷ്ട്രയിലെ പ്രളയബാധിതമേഖലകളും അമിത് ഷാ സന്ദർശിച്ചു. അതേസമയം കേരളം സന്ദർശിക്കാൻ തയ്യാറാകാത്തതിൽ വിമർശനം ഉയർന്നിട്ടുണ്ട്.
കർണാടകയിൽ മരണസംഖ്യ 40 കടന്നു
മഹാരാഷ്ട്രയിലും ഗുജറാത്തിലും കെടുതി രൂക്ഷമാണ്.

8. പ്രളയദുരന്തത്തിനിടെ തിങ്കളാഴ്ച ബലിപെരുന്നാൾ

പ്രളയദുരന്തരത്തിനിടെ തിങ്കളാഴ്ച ബലിപെരുന്നാൾ
ആഘോഷങ്ങൾ ഒഴിവാക്കി സഹായപ്രവർത്തനത്തിൽ അണിചേരാൻ സമുദായനേതാക്കളുടെ ആഹ്വാനം
പള്ളികളിൽ പ്രളയബാധിതർക്കായി സഹായശേഖരണം നടത്തും

9. പ്രളയം സാമ്പത്തികരംഗത്തിന് കനത്ത ആഘാതമെന്ന് മന്ത്രി തോമസ് ഐസക്

കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് കനത്ത ആഘാതമാണ് പ്രളയമുണ്ടാക്കിയതെന്ന് മന്ത്രി ടി എം തോമസ് ഐസക്.
കളക്ടർമാർക്ക് 23 കോടി രൂപ വീതം അനുവദിച്ചു.
ദുരിതാശ്വാസം നൽകരുതെന്ന് പറയുന്നവർ ദുഷ്ട ബുദ്ധികളാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു രൂപ വകമാറ്റാൻ കഴിയില്ലെന്നും ഐസക് ആലപ്പുഴയിൽ പറഞ്ഞു.

10. നായകൻ വിരാട് കോഹ്ലിക്ക് സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഇപ്പോൾ 41 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 2226 റൺസെടുത്തിട്ടുണ്ട്
നായകൻ വിരാട് കോഹ്ലി 226 റൺസെടുത്ത് പുറത്തായി
First published: August 11, 2019, 10:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading