1. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 84
സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ആശങ്കയും ദുരിതങ്ങളും ബാക്കിയാകുന്നു. മഴക്കെടുതിയില്‍ ഇതുവരെ 84 പേര് മരിച്ചു. ഭൂദാനത്ത് നിന്ന് ഇന്ന്അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ഭൂദാനത്തെ മരണസംഖ്യ 18 ആയി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
2. ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യം ഉറപ്പാക്കണം; കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ശുചീകരണം നല്ലതോതില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
3. ആഘോഷങ്ങളില്ലാതെ ബലി പെരുന്നാള്‍
കേരളത്തില്‍ ഇന്ന് ബലി പെരുന്നാള്‍. പെരുന്നാളിന്റെ ഭാഗമായി പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്കാരം നടന്നു മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചു പ്രളയ ബാധിതര്‍ക്കായി സഹായ ധനശേഖരണവും നടന്നു.
4. തനിക്ക് തെറ്റ് പറ്റിയിട്ടില്ല: തിരുവനന്തപുരം കളക്ടര്‍
തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്. ദുരിതാശ്വാസ മേഖലകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ രണ്ട് ദിവസം കൂടി കാക്കണം എന്നുള്ള ഫേസ്ബുക് പോസ്റ്റ് ഇട്ട ശേഷം കളക്ടര്‍ ലീവിന് പോയി എന്ന വാര്‍ത്ത വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ അതേപ്പറ്റി വിശദീകരണം നല്‍കുകയാണ് കളക്ടര്‍.
5. ജിയോ ഫൈബര്‍ സെപ്തംബര്‍ 5 മുതല്‍; ടി.വിയും 4k സെറ്റ് ടോപ് ബോക്സും സൗജന്യം
രാജ്യം കാത്തിരുന്ന റിലയന്‍സ് ജിയോ ഫൈബര്‍ സേവനമാരംഭിക്കുന്നു. ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ ജിയോ ഫൈബര്‍ സേവനം നിലവില്‍ വരുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
6. 'അന്ന് സഹായത്തിനു കരഞ്ഞു വിളിച്ച ആന്റി ഇന്ന് അരി ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു'
കഴിഞ്ഞ പ്രളയകാലത്ത് സഹായത്തിനായി കരഞ്ഞുവിളിച്ചയാളെ ഇത്തവണ സഹായത്തിനായി സമീപിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു കളഞ്ഞെന്ന് ആരോപണം. മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച വൈദികനായ സന്തോഷ് ജോര്‍ജ് ആണ് ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
7. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, കോട്ടയം, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
8. എന്നും കെട്ടിപ്പിടിച്ചുറങ്ങിയ ആ പിഞ്ചോമനകള്‍ ഒരിക്കല്‍ക്കൂടി ഒരുമിച്ചു: അന്ത്യ വിശ്രമത്തിനായി
ഭൂദാനത്ത് ഉരഉള്പൊട്ടലില് മരിച്ച കുട്ടികള്‍ക്ക് അന്ത്യ വിശ്രമമൊരുക്കിയത് ഒരുമിച്ച്. കവളപ്പാറയിലെ സഹോദരങ്ങളായ വിക്ടറിന്റെയും തോമസിന്റെയും മക്കള്‍ക്കാണ് ഒരുമിച്ച് അന്ത്യവിശ്രമമൊരുക്കിയത്. എന്നും ഒരുമിച്ച് കെട്ടിപിടിച്ച് ഉറങ്ങുന്ന സഹോദരിമാര്‍ക്കാണ് നാട് ഒരുമിച്ച് അന്ത്യ വിശ്രമം ഒരുക്കിയത്.
9. കോണ്‍ക്രീറ്റ് സ്ലാബുകള്‍ രക്ഷാകവചമൊരുക്കി; കവളപ്പാറയില്‍ ബാക്കിയായത് 'ഫഹ്മിത' മാത്രം
രാത്രിയിലുണ്ടായ ഉരുള്‍പൊട്ടല്‍ കവളപ്പാറയെന്ന മലയോര ഗ്രാമത്തെ തുടച്ചു നീക്കിയപ്പോഴും അതിജീവിച്ചത് ഫഹ്മിത എന്ന പെണ്‍കുട്ടി മാത്രം. ഉറ്റവരെല്ലാം മണ്ണിനടിയിലെവിടെയോ മറഞ്ഞപ്പോഴും ഈ 16 കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫഹ്മിതയുടെ പിതാവ് മുതിരുക്കുളം മുഹമ്മദ്, മാതാവ് ഫൗസിയ, അനുജത്തി ഫാത്തിമ ഷിബിന എന്നിവരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്
10. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ വീട്ടിലേക്കു പോയത് ഭക്ഷണം കഴിക്കാന്‍; കവളപ്പാറയുടെ സങ്കടങ്ങളില്‍ ഒന്നായി യുവസൈനികനും കുടുംബവും
സുഹൃത്തുക്കള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോയ യുവസൈനികനെയും ഉരുളെടുത്തു. ബംഗാളിലെ സിലിഗുരി സൈനിക ക്യാമ്പില്‍ നിന്നും കഴിഞ്ഞയാഴ്ച കവളപ്പാറയിലെ വീട്ടിലെത്തിയ വിഷ്ണുവാണ് കുടുംബത്തിനൊപ്പം മണ്ണിനടിയിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Evening digest, India news, Kerala news, Kerala rain, News Headlines, PM Modi Address the nation, Todays top news, Top news