1. സാമ്പത്തിക തകർച്ച ഒഴിവാക്കാൻ ഉത്തേജകപദ്ധതികളുമായി വീണ്ടും ധനമന്ത്രി
സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ രണ്ടാം ഉത്തേജക പദ്ധതിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
രണ്ടാംഘട്ടത്തില്‍ ഭവന, കയറ്റുമതി മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
തടസ്സപ്പെട്ട ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടി രൂപയുടെ ഏകജാലക പദ്ധതി നടപ്പാക്കും.
കയറ്റുമതി പ്രോല്‍സാഹനത്തിന് ബാങ്കുകള്‍ വഴി 32,000 കോടി രൂപ ലഭ്യമാക്കാനും തീരുമാനിച്ചു.
2. മരട് ഫ്ലാറ്റ് വിവാദത്തിൽ ഇടപെട്ട് ഗവർണർ
മരട് ഫ്ലാറ്റ് പൊളിക്കൽ വിവാദത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഫ്ലാറ്റുടമകളുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി ഭരണ-പ്രതിപക്ഷനേതാക്കൾ മരടിലെത്തി.
പ്രശ്നപരിഹാരം തേടിയുള്ള ഫ്ലാറ്റുടമകളുടെ പ്രതിഷേധവും തുടരുകയാണ്.
3. ഒറ്റ രാജ്യം, ഒറ്റ ഭാഷാ വാദവുമായി അമിത് ഷാ
ഹിന്ദി ഭാഷാ ദിനത്തില്‍ ഒറ്റ രാജ്യം, ഒറ്റ ഭാഷാ വാദവുമായി ബിജെപി അധ്യക്ഷനും കേന്ദ്രആഭ്യന്തര മന്ത്രിയുമായ അമിത് ഷാ.
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരുഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതികരണം.
4. അമിത് ഷായ്ക്കെതിരെ വ്യാപക പ്രതിഷേധം
അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പരാമർശം അമിത് ഷാ പിൻവലിച്ചില്ലെങ്കിൽ വീണ്ടും ഭാഷാസമരത്തിന് തയ്യാറാണെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
കർണാടകയിലും കന്നഡ അനുകൂല സംഘടനകൾ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു.
5. ജോസ് ടോമിന് വേണ്ടി പി ജെ ജോസഫ് ഇറങ്ങുന്നു; പാലായിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുത്തു
തർക്കങ്ങൾക്ക് ഒടുവിൽ യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് വേണ്ടി പി ജെ ജോസഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തി.
ഇന്ന് രാത്രി ചേരുന്ന യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ ജോസഫ് പങ്കെടുത്തു.
വരും ദിവസങ്ങളിൽ പി ജെ ജോസഫിനെ പൊതുയോഗങ്ങളിൽ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
6. പി.വി അബ്ദുൾ വഹാബിന്‍റെ സർക്കാർ അനുകൂല പ്രസ്താവന ലീഗിനുള്ളിൽ വിവാദം പുകയുന്നു
പി വി അബ്ദുൾ വഹാബ് എംപിയുടെ സർക്കാർ അനുകൂല പ്രസ്താവനയിൽ മുസ്ലിംലീഗിൽ വിവാദം അവസാനിക്കുന്നില്ല.
അടഞ്ഞ അധ്യായമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും വ്യക്തമാക്കിയെങ്കിലും മുപ്പതിന് ചേരുന്ന ലീഗ് സംസ്ഥാന കൗൺസിലിൽ വിഷയം ചർച്ചയാകും.
പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് അബ്ദുൾ വഹാബ് പറഞ്ഞു.
7. സൗദിയിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം
സൗദി അറേബ്യയിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം.
അരാംകോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് തീ പിടിച്ചു.
ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
യെമൻ ആസ്ഥാനമായുള്ള ഹൂതി തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
8. പാർലമെന്‍റിലെ പ്രധാന സമിതികളിൽനിന്ന് കോൺഗ്രസ് അംഗങ്ങളെ ഒഴിവാക്കി
പാർലമെന്റിന്റെ സുപ്രധാന പദവികളിൽ നിന്നും കോൺഗ്രസ്സ് പ്രതിനിധികളെ ഒഴിവാക്കി.
ധന, വിദേശകാര്യ പാര്‍ലമെന്റി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനമാണ് കോൺഗ്രസ്സിന് നഷ്ടമായത്.
പ്രതിപക്ഷ അംഗങ്ങളേ ഒഴിവാക്കി ഈ പദവികളിൽ ബിജെപി എംപിമാരെ നിയമിച്ചു.
9. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സൈനികരെ ഇന്ത്യൻ സേന കൊലപ്പെടുത്തി
അതിർത്തിയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് സൈനികരെ ഇന്ത്യൻ സേന വധിച്ചു.
കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കാൻ വെള്ളപതാക വീശി പാക് സൈനികർ വരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പാക് അധിനിവേശ കശ്മീരിലെ ഹാജിപൂർ സെക്ടറിലാണ് സംഭവം.
ആദ്യഘട്ടത്തിൽ വെടിവെപ്പ് തുടർന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാകിസ്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് വെള്ള പതാക വീശാൻ പാക് സൈന്യം നിർബന്ധിതരായത്.
10. തൃശൂരിൽ ലോട്ടറി വ്യാപാരിയെ തിയറ്ററുടമയും കൂട്ടാളികളും ചേർന്ന് കുത്തിക്കൊന്നു
തൃശൂർ മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ തിയറ്ററുടമയും കൂട്ടാളികളും കുത്തിക്കൊന്നു.
മാപ്രാണം സ്വദേശിയായ രാജനാണ് കൊല്ലപ്പെട്ടത്.
തിയറ്റർ ഉടമ സഞ്ജു ഒളിവിലാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Evening digest, News Headlines, Top news today, ഇന്നത്തെ പ്രധാന വാർത്തകൾ, പ്രധാന വാർത്തകൾ