• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഏതൊക്കെയാണെന്ന് നോക്കാം...

top news

top news

 • Last Updated :
 • Share this:
  1. വോട്ട് കച്ചവടം ആരോപണം: മുല്ലപ്പള്ളി തെളിവ് പുറത്തുവിടണമെന്ന് മുഖ്യമന്ത്രി

  സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളി. നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുവരല്ല ഇടതുപക്ഷമെന്നും മുഖ്യമന്ത്രി.

  2. വട്ടിയൂർക്കാവിൽ വോട്ട് മറിക്കൽ ആരോപണം

  വട്ടിയൂർക്കാവിൽ പ്രചാരണ തുടക്കത്തിൽത്തന്നെ വോട്ടുമറിക്കൽ ആരോപണം.
  ബിജെപി വോട്ടുകൾ മറിക്കാൻ സിപിഎമ്മുമായി ധാരണയിൽ എത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
  ബിജെപി വോട്ടുകൾ യു ഡിഎഫിന് മറിക്കാനാണ് നീക്കമെന്ന് തിരിച്ചടിച്ച് സിപിഎം.

  3. ലാവലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി

  ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി.
  കേസ് രണ്ടാഴച്ചക്ക് ശേഷം പരിഗണിക്കും.
  കേസ് മാറ്റിവെക്കുന്നതിൽ എതിർപ്പില്ലെന്ന് സിബിഐ.
  ക്രൈം നന്ദകുമാറിനെ അടക്കമുള്ളവരെ കക്ഷിയാക്കരുതെന്ന് പിണറായിയുടെ അഭിഭാഷകൻ.

  4. വർഗീയവാദിയെന്ന് വിളിച്ചവർ ഇപ്പോൾ യോഗ്യനെന്ന് പ്രസംഗിക്കുന്നുവെന്ന് കുമ്മനം

  തന്നെ വർഗീയ വാദി എന്ന് വിളിച്ചവർ ഇപ്പോൾ യോഗ്യനെന്ന് പ്രസംഗിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ.
  മേയറായ വി.കെ പ്രശാന്തിനെ കടകംപള്ളി സുരേന്ദ്രൻ ചതിച്ചതാണ്. കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകാതിരിക്കാനാണ് പ്രശാന്തിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുന്നതെന്നും കുമ്മനം.

  5. മഞ്ചേശ്വരത്ത് മത്സരരംഗത്ത് എട്ട് പേർ

  മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തം.
  മത്സരരംഗത്ത് എട്ട് പേർ. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. അഞ്ചു പത്രികകള്‍ തള്ളി.
  യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദീന്റെ അപരനും രംഗത്ത്.

  6. ബന്ദിപ്പുർ രാത്രിയാത്രാ നിരോധന പ്രശ്നത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും

  ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധി എംപിയും.
  സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കുമെന്ന് രാഹുലിനെ അറിയിച്ച് മുഖ്യമന്ത്രി.

  7. ദേശീയപാതാ വികസനം വൈകുന്നതിൽ കേന്ദ്രത്തോട് പരാതിപ്പെട്ട് മുഖ്യമന്ത്രി

  ദേശീയപാത വികസനത്തിന് തുടർച്ചയുണ്ടാകാത്തതിൽ മന്ത്രി നിതിൻ ഗഡ്ഖരിയെ പരാതി അറിയിച്ചുവെന്ന് മുഖ്യമന്ത്രി.
  തീരുമാനം നീണ്ട് പോയത് പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
  തീരുമാനം നീണ്ടുപോയതിലെ അതൃപ്തി ഗഡ്ഗരി ഉദ്യോഗസ്ഥര അറിയിച്ചുവെന്നും പിണറായി .

  8. മരട് ഫ്ലാറ്റ് നിർമാതാക്കളെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

  മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ വിളിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച്.
  ഫ്‌ളാറ്റ് ഉടമകളുടെയും മൊഴിയെടുക്കും.
  മരട് നഗരസഭയിലെ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാന്‍.

  9. പാലാരിവട്ടം ടെൻഡർ രേഖകളിലും തിരിമറി നടത്തി

  പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ രേഖകളിലും തിരിമറി നടത്തിയതായി വിജിലന്‍സ് കണ്ടെത്തത്തൽ.
  ആര്‍ഡിഎസ് കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയത് രേഖകളില്‍ തിരിമറി നടത്തി.
  ഇക്കാര്യത്തിൽ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് ഹൈക്കോടതിയിൽ.

  10. കോഴിക്കോട്ട് കടൽപാലം തകർന്ന് 13 പേർക്ക് പരിക്ക്

  കോഴിക്കോട് സൗത്ത് ബീച്ചില്‍ കടല്‍പാലം വീണ് 13 പേര്‍ക്ക് പരിക്ക്.
  അപകടത്തില്‍പെട്ടത് ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവർ.
  പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീണു.
  പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ എസ്.സാംബശിവ റാവു എന്നിവര്‍ സ്ഥലത്തെത്തി.
  First published: