• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഏതൊക്കെയാണെന്ന് നോക്കാം...

top news

top news

 • Last Updated :
 • Share this:
  1. കേരളത്തിൽ അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്; മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ്

  കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കും.
  മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
  മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം 17 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും 21ന് നടക്കും.
  24 നാണ് വോട്ടെണ്ണൽ

  2. പാലായിൽ അവസാനവട്ട പ്രചാരണം; വോട്ടുറപ്പിക്കാൻ പരക്കംപാഞ്ഞ് സ്ഥാനാർഥികൾ

  തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന പാലായിൽ കൊട്ടിക്കലാശം ഇന്നലെ കഴിഞ്ഞെങ്കിലും ഇന്നും പ്രചാരണത്തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി അവസാന വട്ട വോട്ടുറപ്പിക്കലിലാണ് മുന്നണികളുടെ പ്രവർത്തകർ.
  യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കെതിരായ ചട്ടലംഘനമടക്കം അവസാന നിമിഷങ്ങളിലും പാലായിൽ ആരോപണങ്ങൾക്കും കുറവില്ല.

  3. മലപ്പുറം കാളികാവിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു

  മലപ്പുറം കാളികാവിൽ പുഴയിലിറങ്ങിയ ഒരുകുടുംബത്തിലെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു.
  രണ്ടു പേരെ രക്ഷപ്പെടുത്തി.
  വേങ്ങര പറമ്പിൽപീടിക സ്വദേശികളായ യൂസഫ്, ജുവൈരിയ ഏഴ് മാസം പ്രായമായ അബീഹാ എന്നിവരാണ് മരിച്ചത്.
  പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണം

  4. പാലാരിവട്ടം: നിർമാണകമ്പനിക്ക് പണം മുൻകൂറായി നൽകിയത് ചട്ടംലംഘിച്ചാണെന്നതിന് തെളിവ്

  പാലാരിവട്ടം പാലത്തിന്റെ കരാർ എടുത്ത കമ്പനിക്ക് എട്ടേകാല്‍ക്കോടി രൂപ മുന്‍കൂറായി കൊടുത്തത് ടെന്‍ഡര്‍ ചട്ടങ്ങള്‍ പോലും ലംഘിച്ചാണെന്നതിന്റെ തെളിവ് ന്യൂസ് 18ന് പുറത്തുവിട്ടു.
  മുന്‍കൂറായി പണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നാണ് പ്രിബിഡ് യോഗത്തില്‍ പങ്കെടുത്ത കരാറുകാരെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ രേഖാമൂലം അറിയിച്ചത്.
  ആർഡിഎസ് ആവശ്യപ്പെട്ടതിന്റെ ഇരട്ടിത്തുകയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതെന്നും രേഖകൾ തെളിയിക്കുന്നു.
  ചട്ടപ്രകാരമാണ് പണം നൽകിയതെന്ന മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.

  5. ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യർഥിയെ മന്ത്രി കെ.ടി. ജലീൽ ഇടപെട്ട് ജയിപ്പിച്ചെന്ന് പരാതി

  ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ മന്ത്രി കെ ടി ജലീൽ ഇടപെട്ട് ജയിപ്പിച്ചെന്ന് പരാതി.
  കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ എസ് ശ്രീഹരിക്കാണ് വഴിവിട്ട സഹായം.
  മന്ത്രിയുടെ ഇടപെടലിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
  അടിസ്ഥാന രഹിതമായ ആരോപണം എന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം.

  6. കിഫ്ബി ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ്

  കിഫ്ബി വഴിയുള്ള ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കൂടുതൽ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
  ട്രാൻസ്ഗ്രിഡ് നിർമാണത്തിന്റെ ചുമതല ചീഫ് എഞ്ചിനീയറിൽ മാത്രം നിക്ഷിപ്തമാക്കിയത് ദുരൂഹമെന്ന് ചെന്നിത്തല പറഞ്ഞു.
  ആരോപണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയും വൈദ്യുതി മന്ത്രി എം എം മണിയും രംഗത്ത് വന്നു.

  7. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ

  അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കി യാക്കോബായ സഭ.
  നീതിപൂർവ്വമായി സഭയോട് പെരുമാറിയവരെ ഉപതെരഞ്ഞെടുപ്പിൽ സഹായിക്കും.
  സർക്കാരിന്റെ ഭാഗത്തു നിന്ന് നീതി പൂർവ്വമായ സമീപനം ഉണ്ടായിട്ടുണ്ടെന്നും വിശ്വാസികൾ സ്വയം തിരിച്ചറിഞ്ഞു വോട്ട് ചെയ്യുമെന്നും യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് തെയോഫിലോസ് കൊച്ചിയിൽ പറഞ്ഞു.

  8. പിറവം വലിയ പള്ളിയിൽ ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ ബുധനാഴ്ച്ച രാവിലെ പ്രവേശിക്കും

  പിറവം വലിയ പള്ളിയിൽ ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ ബുധനാഴ്ച്ച രാവിലെ 7 മണിക്ക് പ്രവേശിക്കുമെന്നു കണ്ടനാട് ഈസ്റ്റ് മെത്രപൊലീത്ത തോമസ് മാർ അത്താനാസിയോസ് അറിയിച്ചു.
  പള്ളിയിൽ ഇന്ന് പ്രവേശിക്കും എന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നു തീരുമാനം മാറ്റുകയായിരുന്നു.
  സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വലിയ പള്ളിയിൽ പ്രവേശിക്കുന്നത്.
  പള്ളിയിലെത്തുന്ന ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

  9. മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനവും ചെയർമാന്റെ ധാർഷ്ട്യവും കേരള ജനതയോടുള്ള വെല്ലുവിളിയെന്ന് വി എസ്

  മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനവും ചെയർമാന്റെ ധാർഷ്ട്യവും കേരള ജനതയോടുള്ള വെല്ലുവിളിയെന്ന് വി എസ് അച്യുതാനന്ദൻ.
  സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാതെ ഭീഷണിയുമായി രംഗത്തെത്തുകയാണ് മാനേജ്മെന്റ്.
  ബ്ലേഡ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം.
  രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാവാത്ത മുത്തൂറ്റിനെ സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണം.

  10. കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു

  കുപ്രസിദ്ധ ഗുണ്ട വിതുര സ്വദേശി പോത്ത് ഷാജി കൊല്ലപെട്ടു.
  കഴിഞ്ഞ ദിവസമാണ് വെട്ടേറ്റ നിലയില്‍ ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവശിപ്പിച്ചത്.
  ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
  ബന്ധുവായ സജീദാണ് ഷാജിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.
  First published: