1. പാലായിൽ 71.48 ശതമാനം പോളിങ്; വിജയപ്രതീക്ഷയിൽ മുന്നണികൾപാലാ ഉപതെരഞ്ഞെടുപ്പിൽ 71.48 ശതമാനം പോളിംഗ്.
2016 ലെ നിയമസഭാതെരഞ്ഞെടുപ്പിനേക്കാൾ ആറു ശതമാനത്തോളം കുറവാണ് വോട്ടിംഗ് നില.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലെ 72.62 നേക്കാളും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 77.25 നേക്കാളും കുറവ്. ആകെയുള്ള 179107 വോട്ടർമാരിൽ 127939 പേർ വോട്ട് ചെയ്തെന്നാണ് പ്രാഥമിക കണക്ക്.
പുരുഷന്മാരിൽ 74.32 ശതമാനം പേരും സ്ത്രീകളിൽ 68.65 ശതമാനം പേരും വോട്ടു ചെയ്തു.
2. പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി മുഖ്യമന്ത്രിപ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ മറുപടി.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്.
കിഫ്ബിയുടെ സിഎജി ഓഡിറ്റും കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതി സംബന്ധിച്ചും ജനങ്ങള്‍ക്ക് ബോധ്യമാകുന്നതരത്തില് വിശദീകരിച്ചു കഴിഞ്ഞു.
ഇതിനു ശേഷവും അസത്യം ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമെന്ന് ചിലരെങ്കിലും കരുതിക്കൊള്ളും എന്ന പ്രതീക്ഷയില്‍ ആരോപണ വ്യവസായം തുടരുകയാണ് പ്രതിപക്ഷനേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു.
3. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികൾക്ക് ജാമ്യംതിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം.
ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി
ജാമ്യം അനുവദിച്ചത്.
എന്നാൽ പിഎസ്സി ക്രമക്കേട് കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ഇരുവർക്കും പുറത്തിറങ്ങാനാകില്ല.
4. പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കളെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്പെരിയ ഇരട്ട കൊലപാതകകേസിൽ സിപിഎം നേതാക്കളെ കുറ്റമുക്തരാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതിയിൽ.
കൊലപാതകത്തിൽ സിപി എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് ക്രൈബ്രാഞ്ച് റിപ്പോർട്ട്.
അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
എട്ടാം പ്രതി സുബീഷിന്റെ ജാമ്യാപേക്ഷയില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഈ മാസം 25ന് വിധി പറയും.
5. പാലാരിവട്ടം: അഴിമതി ഗൂഢാലോചനയിൽ രാഷ്ട്രീയനേതാക്കൾക്ക് പങ്കെന്ന് വിജിലൻസ്പാലാരിവട്ടം മേൽപാലം അഴിമതിയിലെ ഗൂഡാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് വിജിലൻസ്.
കൈക്കൂലി വാങ്ങിയ രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്താൻ കരാറുകാരനായ സുമിത് ഗോയൽ ഭയപ്പെടുകയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ ജാമ്യഹർജി എതിർത്ത് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ്18ന് ലഭിച്ചു
6. പാസ്പോർട് മുതൽ ആധാർവരെ എല്ലാത്തിനും ഒരൊറ്റ കാർഡ്പാസ്പോർട് മുതൽ ആധാർവരെ എല്ലാത്തിനും ഒരൊറ്റ കാർഡ് എന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
റേഷൻ കാർഡുമുതൽ ഡ്രൈവിംഗ് ലൈസൻസ് വരെ എല്ലാ രേഖകളും കാർഡിലെ ഒരൊറ്റ ഡിജിറ്റൽ ചിപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.
ഒരു രാഷ്ട്രം ഒരു ഭാഷ വാദം ഉയർത്തിയ വിവാദങ്ങൾ അവസാനിക്കും മുൻപാണ് ഒരു രാജ്യം ഒരു കാർഡ് പദ്ധതി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.
7. മരട് കേസിൽ സംസ്ഥാന സർക്കാരിന് രൂക്ഷവിമർശനംമരട് കേസിൽ സംസ്ഥാന സർക്കാരിനെ നിർത്തിപൊരിച്ച് സുപ്രീംകോടതി.
ഫ്ലാറ്റുകൾ എന്ന് പൊളിക്കുമെന്ന് സർക്കാർ വെള്ളിയാഴ്ച അറിയിക്കാൻ കോടതി നിർദേശം.
നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ചോദ്യ ശരങ്ങൾകൊണ്ട് പൊതിഞ്ഞു.
നിയമലംഘകരെ സംരക്ഷിക്കുകയാണോ സർക്കാരെന്ന് കോടതി ചോദിച്ചു.
8. പ്രതീക്ഷ കൈവിടാതെ മരട് ഫ്ലാറ്റ് ഉടമകൾസുപ്രീം കോടതി വീണ്ടും നിലപാട് കടുപ്പിച്ചെങ്കിലും ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മരടിലെ ഫ്ളാറ്റുടമകള്‍.
ഫ്ളാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കോടതി അന്തിമമായി പരിഗണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം കെട്ടിടം പൊളിക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെങ്കിലും നിയമം നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് ചെയ്യാനാവുകയെന്ന് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
9. മലപ്പുറത്ത് 16കാരിക്ക് പീഡനം; അനധികൃത മതപാഠശാല അധ്യാപകൻ പിടിയിൽമലപ്പുറം കൊളത്തൂര്‍ ചെറുകുളമ്പയില് അനധികൃത മതപാഠശാലയില്‍ 16 കാരിക്ക് പീഡനം.
ഇവിടെ അധ്യാപകനായ കോടൂര് സ്വദേശി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
12 വിദ്യാര്‍ത്ഥിനികളെ ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
10. കൊച്ചിയിൽ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സൂപ്രണ്ടിന്റെ മർദ്ദനംകൊച്ചി കോര്പ്പറേഷന് കീഴിലെ അഗതി മന്ദിരത്തില്‍ അന്തേവാസികളായ സ്ത്രീകള്‍ക്ക് സൂപ്രണ്ടിന്റെ മര്‍ദ്ദനം.
അന്തേവാസികളായ രാധാമണി, കാര്‍ത്ത്യായനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18-ന് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.