നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ചുവടെ...

  top news

  top news

  • Share this:
   1. മരടില്‍ നടപടി തുടങ്ങി; വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാന്‍ നിര്‍ദ്ദേശം
   കൊച്ചി:  ചീഫ് സെക്രട്ടറിയെ നേരിട്ട് ശാസിച്ചതിനു പിന്നാലെ മരടിലെ ഫ്ലാറ്റ് വിഷയത്തിൽ സുപ്രംകോടതി ഉത്തരവ് നടപ്പാക്കാനുള്ള  നടപടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി ഫ്ലാറ്റിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും. ഇതു സംബന്ധിച്ച് മരട് നഗരസഭാ സെക്രട്ടറി വാട്ടർ അതോറിട്ടിക്കും കെ.എസ്.ഇ.ബിക്കും നോട്ടീസ് നൽകി. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി.   2. പി എച്ച് കുര്യനെ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അംഗമാക്കിയ തീരുമാനം ഹൈക്കോടതി തടഞ്ഞു   കൊച്ചി: മുൻ റെവന്യു സെക്രട്ടറി പി എച്ച് കുര്യനെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമാക്കി നിയമിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി തടഞ്ഞു. രണ്ട് മാസത്തേക്കാണ് നിയമനം വിലക്കിയത്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ ഉൾപ്പെട്ട അംഗമാണ് പി എച്ച് കുര്യൻ. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജോഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.


   3. ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം   ന്യൂഡൽഹി: നടന ഇതിഹാസവും ബോളിവുഡ് താരവുമായ അമിതാഭ് ബച്ചൻ ഈ വർഷത്തെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

   "രണ്ടു തലമുറകളെ വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസം അമിതാഭ് ബച്ചൻ #DadaSahabPhalke അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു.

   4. ഇബ്രാഹിംകുഞ്ഞിന് ക്ലീൻ ചിറ്റില്ല; പുതിയ സത്യവാങ്മൂലം നൽകുമെന്ന് വിജിലൻസ്


   കൊച്ചി: പലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് വിജിലൻസ്. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജിനെ നാളെ ജയിലെത്തി ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാകും കോടതിയിൽ സമർപ്പിക്കുക. കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതിൽ മന്ത്രിക്ക് ഗുരുതര പിഴവ് പറ്റിയെന്നാകും സത്യവാങ്മൂലത്തിൽ വിജിലൻസ് ചൂണ്ടിക്കാട്ടുക.

   5. ഭൂചലനം: പാകിസ്ഥാനിൽ 19 പേർ മരിച്ചു, 300 പേർക്ക് പരിക്ക്   ന്യൂഡൽഹി: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഭൂചലനത്തിൽ പാകിസ്ഥാന്റെ വടക്കൻ  മേഖലയിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുന്നൂറിലധികം പേർക്ക് പരുക്കേറ്റു. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ്  ഉൾപ്പെടെ വടക്കൻ മേഖലയിലാണ് ഭൂചലനം നാശനഷ്ടം വിതച്ചത്. ഇന്ത്യയിൽ ഡൽഹി, ഡെറഡൂൺ, കശ്മീർ മേഖലകളിലും നേരിയ തോതിൽ ചലനമുണ്ടായി.

   പാകിസ്ഥാനിലെ മിർപുറിലും പ്രാന്തപ്രദേശങ്ങളിലും 19 ലധികം പേർ മരിച്ചെന്ന് മിർപുർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സർദാർ ഗുൾഫാറാസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
   6. 'കോന്നിയിൽ ഈഴവ സ്ഥാനാർഥി വേണമെന്നില്ല'; ഡി.സി.സിയ്ക്കെതിരെ അടൂർ പ്രകാശ്   തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിൽ ഈഴവ സ്ഥാനാർഥി വേണമെന്ന പത്തനംതിട്ട ഡി.സി.സിയുടെ അഭിപ്രായപ്രകടനത്തിനെതിരെ അടൂർ പ്രകാശ് എം.പി.

   കോന്നിയില്‍ ജയിക്കാന്‍ ഈഴവ സ്ഥാനാര്‍ഥി തന്നെ വേണമെന്നില്ല.  എല്ലാ വിഭാഗത്തിലുള്ളവരും പിന്തുണയ്ക്കും. കോണ്‍ഗ്രസ് മതേതര പാർട്ടിയാണെന്നും ഡിസിസി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

   7. 'ജോസഫിന്റെ പാര്‍ട്ടിയ്ക്ക് കേരളാ കോണ്‍ഗ്രസ് ജെ എന്ന് പേരിടാം'; ജോസഫിനെ കടന്നാക്രമിച്ച് ജോസ് ടോം
   കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിനെ കടന്നാക്രമിച്ച് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. ജോസഫിന്റെ പാര്‍ട്ടിയ്ക്ക് കേരളാ കോണ്‍ഗ്രസ് ജെ എന്ന് പേരിടാം എന്ന് ജോസ് ടോം പറഞ്ഞു. 'കൊച്ചിന്റെ പേരിനൊപ്പമാണ് അപ്പന്റെ പേരിടുന്നത്. കേരള കോണ്‍ഗ്രസ് എം എന്നാല്‍ മാണിയാണ്. ജോസഫ് വിഭാഗത്തിന്റെ പ്രസ്താവനകള്‍ അനവസരത്തിലായിരുന്നു. പോളിങ് സമയത്തെ ജോയി ഏബ്രഹാമിന്റെ പ്രസ്താവന ദുഃഖകരമാണ്'- ജോസ് ടോം ന്യൂസ് 18നോട് പറഞ്ഞു.

   8. വോട്ടെടുപ്പിന് ഉപയോഗിക്കുന്നത് എം3 മോഡൽ വോട്ടിങ്ങ് യന്ത്രങ്ങൾ

   തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 21ന് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് മുതൽ ആറുവരെ. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. പത്രിക പിൻവലിക്കാനുള്ള തിയതിക്ക് 10 ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകൾ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തും.
   9. ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ വിദ്യാർഥിനി പൊലീസ് കസ്റ്റഡ‍ിയിൽ; പണം തട്ടിയെന്ന് കേസ്


   ന്യൂഡൽഹി: ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നിയമ വിദ്യാർഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന ചിന്മയാനന്ദിന്റെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യാൻ വിദ്യാർഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് യു.പി പൊലീസിന്റെ  നടപടി.
   10. പാലാരിവട്ടം അഴിമതി: ടി.ഒ സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി


   കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ ജയിലില്‍ എത്തി ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതിയുടെ അനുമതി. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം കോടതിയുടെ അനുമതി തേടിയത്. നാളെ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.   First published: