1. പാലാ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23ന്കെ.എം മാണി അന്തരിച്ചതിനെ തുടർന്ന് പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23ന് നടക്കും.
വോട്ടെണ്ണൽ സെപ്റ്റംബർ 27നാണ്.
പത്രികാ സമർപ്പണം ബുധനാഴ്ച മുതൽ.
2. ചരിത്രമെഴുതി പി.വി സിന്ധു; ലോക ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിലോക ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി പി വി സിന്ധു.
ജപ്പാന്‍റെ ഒക്കുഹാരെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തകർത്തുവിട്ടത്.
ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ബാഡ്മിന്റൺ കിരീടം നേടുന്നത്.
3. പാലാ സീറ്റിനായി കേരളാ കോൺഗ്രസിൽ പോര്പാലാ സീറ്റിനായി കേരളാകോൺഗ്രസിനുള്ളിൽ പോര് കനക്കുന്നു.
സീറ്റിനായി അവകാശവാദം ഉന്നയിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി.
എന്നാൽ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫ് നേതൃയോഗം നാളെ ചേരും.
4. മോദി സ്തുതിയിൽ തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾമോദി സ്തുതിയെ ചൊല്ലി കേരളത്തിലെ കോൺഗ്രസ് ഘടകത്തിനുള്ളിൽ ഭിന്നത രൂക്ഷം.
മോദിയുടെ നല്ല കാര്യങ്ങളെ അനുകൂലിക്കുമെന്ന ശശി തരൂരിന്‍റെ വാദം സംസ്ഥാനത്തെ നേതാക്കൾ തള്ളിക്കളഞ്ഞു.
സ്തുതിപാഠകർക്ക് സ്ഥാനമില്ലെന്നായിരുന്നു കെ. മുരളീധരന്‍റെ അഭിപ്രായം.
മോദിയുടെ തെറ്റുകൾ മറച്ചുവെക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
5. പൊലീസിലെ ആത്മഹത്യ പെരുകാൻ കാരണം ജോലിസമ്മർദ്ദംപൊലീസിലെ ആത്മഹത്യ പെരുകാൻ കാരണം ജോലിസമ്മർദ്ദമെന്ന് പൊലീസ് അസോസിയേഷൻ പ്രവർത്തനറിപ്പോർട്ട്
ഉന്നത ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതാണ് പൊലീസ് അസോസിയേഷന്റെ പ്രവർത്തന റിപ്പോർട്ട്.
ചില ഉദ്യോഗസ്ഥർക്ക് അമിത അധികാരപ്രവണതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു
തൊഴിലിടങ്ങളിൽ മാന്യമായ പെരുമാറ്റംപോലും ഉണ്ടാകാറില്ലെന്ന് വിമർശനമുണ്ട്.
6. ബഹ്റിനിലെ 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുംജയിലിൽ കഴിയുന്ന 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ ബഹ്റിൻ തീരുമാനിച്ചു.
ബഹ്റൈൻ രാജാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മോചിപ്പിക്കപ്പെടുന്നവരിൽ നിരവധി മലയാളികളും ഉണ്ട്.
7. ബംഗാളിൽ സിപിഎം സഖ്യത്തിന് അനുമതി നൽകി സോണിയ ഗാന്ധിബാംഗാളിൽ കോൺഗ്രസ് സിപിഎമ്മിനൊപ്പം ചേർന്ന് മത്സരിക്കാൻ ഒരുങ്ങുന്നു.
സിപിഎമ്മുമായി സഖ്യത്തിന് അനുമതി നൽകി പാർട്ടി അധ്യക്ഷ സോണിയാഗാന്ധി.
സഖ്യം സംബന്ധിച്ച് ഇരുപാർട്ടികളും ധാരണയിലെത്തിയാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കും.
8. അരുൺ ജെയ്റ്റ്ലിക്ക് യാത്രാമൊഴിമുതിര്ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മൃതദേഹം സംസ്‌കരിച്ചു.
ഡല്‍ഹി ബോധി നിഗംഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
രാഷ്ട്രീയ -സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
9. തീവ്രവാദബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൾ ഖാദർ റഹീമിനെ വിട്ടയച്ചുതീവ്രവാദബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൾ ഖാദർ റഹീം നിരപരാധി.
NIA-യുടെയും തമിഴ്നാട് ക്യു ബ്രാഞ്ച് സംഘത്തിന്റെയും സാന്നിധ്യത്തിൽ 26 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് റഹീമിനെ വിട്ടയച്ചത്.
10. ആഷസിൽ ഇംഗ്ലണ്ടിന് നാടകീയ ജയംആഷസിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം.
ഓസ്ട്രേലിയയെ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്.
സെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സ് ആണ് 359 റൺസ് വിജയലക്ഷ്യം മറികടന്ന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്.
ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇരു ടീമിനും ഓരോ ജയം വീതമായി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.