തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കനത്ത മഴയെ തുടര്‍ന്ന് കൊല്ലം നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
8. എം പാനൽ ഡ്രൈവർമാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി
തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട എം. പാനൽ ഡ്രൈവർമാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയത്.
നേരത്തെ കോടതി, മുഴുവൻ എം.പാനൽ ഡ്രൈവർമാരെയും ഏപ്രിൽ മുപ്പതിനകം പിരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു. ഇവരെയാണ് കെ.എസ്ആർടിസി ജൂലൈ ഒന്നുമുതൽ ദിവസക്കൂലി അടിസ്ഥാനത്തിൽ വീണ്ടും ഡ്രൈവർമാരായി നിയമിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി
9. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ മേൽനോട്ടത്തിന് 9 അംഗ സംഘം; ഞായറാഴ്ച മുതൽ താമസക്കാരെ ഒഴിപ്പിക്കുംകൊച്ചി: മരടിലെ നാലു ഫ്ലാറ്റുകളും പൊളിച്ചു മാറ്റുന്നതിനു മേൽനോട്ടം വഹുക്കാൻ ഒൻപത് അംഗ സംഘത്തിന് രൂപം നൽകി. എൻജിനായർമാരെയാണ് ഈ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സംഘവുമായി ഏകോപനച്ചുമതലയുള്ള ഫോർട്ട്കൊച്ചി സബ് കളക്ടർ നാളെ ചർച്ച നടത്തും. ഞായറാഴ്ച മുതൽ നാലു ദിവസം കൊണ്ട് താമസക്കാരെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
10. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ കർണാടകത്തിലെ 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചുന്യൂഡല്ഹി: കര്‍ണാടകത്തിൽ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ പ്രതിനിധീകരിച്ചിരുന്ന 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതിയെയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 21 നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ തങ്ങൾക്കും മത്സരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അയോഗ്യരാക്കപ്പെട്ടവർ കോടതിയെ സമീപിച്ചത്.