• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ചുവടെ...

top news

top news

 • Last Updated :
 • Share this:
  1.പാലായുടെ മാണിക്യമായി മാണി സി കാപ്പൻ
  54 വർഷം കെ എം മാണി മാത്രം ജയിച്ചിരുന്ന പാലാ നിയോജക മണ്ഡലത്തിൽ ചരിത്രവിജയവുമായി മാണി സി കാപ്പൻ. യുഡിഎഫ് സ്ഥാനാർഥിയെ 2943 വോട്ടിന് വീഴ്ത്തിയാണ് ഇടതുമുന്നണി പാലായിൽ വിജയക്കുതിപ്പ് നടത്തിയത്. അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് യുഡിഎഫ് ക്യാംപ്. ആറായിരത്തിലേറെ വോട്ടുകൾ കുറഞ്ഞ ബിജെപിക്കും പാല കയ്പ്പേറിയ അനുഭവമായി.

  2.വിനയായത് ജോസ് കെ.മാണിയുടെ പക്വതയില്ലായ്മയെന്ന് പി ജെ ജോസഫ്
  കേരള കോൺഗ്രസ് പാർട്ടിയുടെ ഭരണഘടന അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകാത്തതാണ് പാർട്ടിയിലെ പ്രശ്നങ്ങൾ വഷളാക്കിയതെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്. പാലായിൽ എന്തുകൊണ്ട് തോൽവി സംഭവിച്ചെന്ന് യു ഡി എഫ് നേതൃത്വം പഠിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും തൊടുപുഴയിലെ വാർത്താസമ്മേളനത്തിൽ പി ജെ ജോസഫ് പറഞ്ഞു

  3.'ജനവിധി മാനിക്കുന്നു'; രണ്ടില ചിഹ്നം ഇല്ലാത്തത് പരാജയത്തിന് ഒരു ഘടകമായെന്ന് ജോസ് കെ മാണി
  പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി. ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം ഇല്ലാത്തത് പരാജയത്തിന് ഒരു ഘടകമാണ്. ഏഴാമത്തെ സ്ഥാനാർഥിയായിട്ടാണ് ജോസ് ടോം വന്നത്. ചിഹ്നം ലഭിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മുന്നേറാൻ കഴിയുമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

  4.പാലായിലെ അപ്രതീക്ഷിത തിരിച്ചടിയിൽ ഉലഞ്ഞ് യുഡിഎഫ് നേതൃത്വം
  കേരള കോൺഗ്രസിന്റെ പേര് പറഞ്ഞില്ലെങ്കിലും ഘടകകക്ഷികൾ തമ്മിലുള്ള മത്സരമാണ് പരാജയ കാരണമെന്നായിരുന്നു യു.ഡി.എഫ് കൺവീനറുടെ പ്രതികരണം. പാലയിലെ തിരിച്ചടി കോന്നി അടക്കമുള്ള മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

  5. ഇത് സർക്കാരിന്‍റെ വിജയം' കൂടുതൽ ഉത്തരവാദിത്വങ്ങളോടെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി
  ജനങ്ങളെ വിശ്വാസമുള്ളതിനാലാണ് ഉപതെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിധിയെഴുത്താകുമെന്ന് നേരത്തെ തന്നെ പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എൽ ഡി എഫ് തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്നോട്ടു പോകണമെന്ന് ഈ വിജയം ഓര്‍മ്മിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

  6.പാലായിൽ ബിജെപിക്ക് വൻവോട്ടു ചോർച്ച

  പാലായിൽ ബിജെപിക്ക് വൻവോട്ടു ചോർച്ച.2016ൽ 24821 വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ 6777 വോട്ടുകുറഞ്ഞു. സ്ഥാനാർത്ഥി തന്നെ വോട്ട് മറിച്ചെന്ന ആരോപണമാണ് ഇതോടെ ശക്തിപ്പെടുന്നത്. ജില്ലാ പ്രസിഡന്റ് കൂടിയായ എൻ ഹരിക്കെതിരായ വിമത നീക്കവും ഇതോടെ ശക്തമാകും.

  7.മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസത്തെ സമയം; ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

  മരടിലെ ഫ്ലാറ്റുകൾ 138 ദിവസത്തിനകം പൊളിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി.  നിയമലംഘനങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

  8.ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

  ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുസഭയുടെ 74ാം സെഷനിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മാനവികതയ്ക്കു നേരെയുള്ള ഭീഷണിയാണ് ഭീകരവാദമെന്ന് മോദി പറഞ്ഞു. ആഗോളതലത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് മോദി വ്യക്തമാക്കി.

  9.പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് കുർബാന നടത്താമെന്ന് ഹൈക്കോടതി

  പിറവം പള്ളിയിൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഓർത്തഡോക്സ്‌ വൈദികന്റെ കാർമികത്വത്തിൽ ആയിരിക്കും കുർബാന. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ല. പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനും പോലീസിന് ഹൈക്കോടതി നിർദേശം നൽകി.

  10.ലയേണൽ മെസ്സിയെ ലോക ഫുട്ബോളറാക്കാൻ വോട്ടെടുപ്പിൽ കൃത്രിമം നടത്തിയതായി ആരോപണം

  ലയേണൽ മെസിയെ ലോക ഫുട്ബോളറാക്കാൻ വോട്ടെടുപ്പിൽ കൃത്രിമം നടത്തിയതായി ആരോപണം. നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ജുവാന്‍ ബറേറയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത്തവണ താൻ വോട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ മെസിക്ക് വോട്ട് ചെയ്തെന്നാണ് ഫിഫ രേഖകളെന്നും ബറേറ ആരോപിച്ചു.
  First published: