• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാനവാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാനവാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ....

top news

top news

 • Share this:
  1. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജം; പാകിസ്ഥാന് മുന്നറിയിപ്പ്

  പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനയിൽ ഇന്ത്യയുടെ പ്രതിഷേധം.
  ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യവക്താവ് രവീശ് കുമാർ പറഞ്ഞു.
  ഇന്ത്യ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്.
  തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്ന നിലപാട് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വിദേശകാര്യവക്താവ് ആവശ്യപ്പെട്ടു.

  2. പാകിസ്ഥാൻ ഗസ്നവി മിസൈൽ പരീക്ഷിച്ചു

  ഇന്ത്യയുമായുള്ള തർക്കം രൂക്ഷമായി നിൽക്കെ മിസൈൽ പരീക്ഷണവുമായി പാക്കിസ്ഥാൻ.
  കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഗസ്‌നവി ബാലിസ്റ്റിക്ക് മിസൈൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ചു.
  പാക് പിന്തുണയോടെ ഗുജറാത്ത് തീരത്ത് നുഴഞ്ഞുകയറ്റം ഉണ്ടായെന്ന സംശയത്തിൽ തീര സുരക്ഷ കർശനമാക്കി.

  3. ശബരിമലയിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

  പാർട്ടി അയഞ്ഞിട്ടും ശബരിമലയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.
  സര്‍ക്കാരിനും പാര്‍ട്ടിക്കും തെറ്റുപറ്റിയെന്ന കുറ്റസമ്മതം സിപിഎം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
  ശബരിമല വിഷയത്തിൽ നേരത്തെയുള്ള അതെ നിലപാടിലാണ് സർക്കാർ എന്ന് പിണറായി ആവർത്തിച്ചു.
  സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കും.

  4. യൂസഫ് തരിഗാമിയെ സീതാറാം യെച്ചൂരി സന്ദർശിച്ചു

  പാർട്ടി നേതാവ് യൂസഫ് തരിഗാമിയെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി സന്ദർശിച്ചു.
  സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സന്ദര്‍ശനം.
  പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃതമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

  5. എൻഫോഴ്സ്മെന്‍റ് അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്‍റെ ഹർജിയിൽ ഉത്തരവ് സെപ്റ്റംബർ അഞ്ചിന്

  എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള പി ചിദംബരത്തിന്റെ ഹർജി സുപ്രീംകോടതി ഉത്തരവിനായി മാറ്റി.
  അടുത്ത മാസം അഞ്ചിന് ഉത്തരവിടും.
  അതുവരെ ഇടക്കാല സംരക്ഷണം തുടരും.
  കേസുമായി ബന്ധപ്പെട്ട രേഖകൾ, എൻഫോഴ്‌സ്‌മെന്റ് , ചോദ്യം ചെയ്യലിന്റെ പകർപ്പ് എന്നിവ മുദ്ര വച്ച കവറിൽ കൈമാറാൻ കോടതി ആവശ്യപ്പെട്ടു.
  ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ വാദിച്ചു.

  6. പാലായിൽ കോൺഗ്രസിനെയും യുഡിഎഫിനെയും സമ്മർദ്ദത്തിലാക്കി ജോസ് കെ മാണി

  പാല സീറ്റിൽ തർക്കം തുടരുന്നതിനിടെ കോൺഗ്രസിനെയും യുഡിഎഫിനെയും സമ്മർദ്ദത്തിലാക്കി ജോസ് കെ മാണി.
  സീറ്റ് നൽകിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് ഒഴിഞ്ഞു സ്വയം മത്സരിക്കുമെന്ന സൂചനയുമായി ജോസ് കെ മാണി രംഗത്തെത്തി.
  ജോസഫിൻറെ നീക്കങ്ങൾ പൂർണ്ണമായും തകർക്കുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം.

  7. തരൂരിനെതിരെ നടപടികൾ KPCC അവസാനിപ്പിച്ചു

  മോദി സ്തുതിയെ ചൊല്ലി ശശി തരൂരിന് എതിരെ തുടങ്ങിവെച്ച നടപടികൾ കെപിസിസി അവസാനിപ്പിച്ചു.
  താൻ മോദി സ്തുതി നടത്തിയില്ലെന്നുളള തരൂരിന്റെ വിശദീകരണം അംഗീകരിച്ചാണ് തീരുമാനം.
  ഇതുമായ ബന്ധപ്പെട്ട വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും മുല്ലപ്പളളിയുടെ നിലപാട് തന്നെ വേദനിപ്പിച്ചതു കൊണ്ടാണ് കടുത്ത ഭാഷയിൽ വിശദീകരണം നൽകിയതെന്നും ശശി തരൂർ പറഞ്ഞു.

  8. സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ

  സഭ തർക്കത്തിൽ സംസ്ഥാനസർക്കാരിനെതിരെ ഓർത്തഡോക്സ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.
  2017 ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെങ്കിൽ 1934 ലെ സഭാഭരണഘടനയുമായി കാതോലിക്കാ ബാവ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
  സർക്കാരിന്റെ ആവശ്യം കടുത്ത കോടതിയലക്ഷ്യമാണെന്ന് ഓർത്തഡോക്സ് സഭയുടെ നിലപാട്.
  ചീഫ് സെക്രട്ടറിക്ക് മുൻപാകെ കാതോലിക്ക ബാവ ഹാജരാകില്ലെന്നും സഭ നേരത്തെ വ്യക്തമാക്കിയിരുന്നു.

  9. തരൂർ വിവാദത്തിൽ കോൺഗ്രസിനെതിരെ ലീഗ്

  ശശി തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ്.
  രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് എം.കെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
  ശക്തമായ ഫാസിസ്റ്റ് വിരുദ്ധ നിലപാടെടുക്കുന്ന ശശിതരൂരിനെ മോദി അനുകൂലിയാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മുനീര്‍ വ്യക്തമാക്കി. എം.കെ മുനീറിന് പിന്തുണയുമായി കെ.എം ഷാജിയും രംഗത്തെത്തി.

  10. തരൂരിനെതിരെ മുഖ്യമന്ത്രി പിണറായിയുടെ ഒളിയമ്പ്

  മോദി സ്തുതി വിവാദത്തിൽ ശശി തരൂരിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പ്.
  അസഹിഷണുതയുടെ അന്തരീക്ഷത്തിലും പ്രതിപക്ഷത്തെ പ്രമുഖർ ഭരണപക്ഷത്തെ ന്യായീകരിക്കുന്നത് ജനാധിപത്യത്തിന് ആപത്താണെന്ന് പിണറായി പറഞ്ഞു.
  സ്വന്തം അഭിപ്രായം സൗകര്യപൂർവ്വം മറച്ച് വച്ച് എതിർ അഭിപ്രായങ്ങളെ വാഴ്ത്തുകയാണ് ചിലർ.
  ആക്രമണങ്ങൾക്ക് ജനസമ്മതി ഉണ്ടെന്ന പ്രതീതി ഇത്തരത്തിലുള്ളവർ കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.
  First published: