Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ

news18-malayalam
Updated: August 8, 2019, 10:10 PM IST
Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ
top news
  • Share this:
1. മേപ്പാടിയിൽ ഉരുൾപൊട്ടലിൽ നിരവധിപ്പേരെ കാണാതായി; ഏഴുപേരെ കണ്ടെത്തി

വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ ഏഴുപേരെ കണ്ടെത്തി.

നിരവധിപ്പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
രണ്ട് എസ്റ്റേറ്റ് പാടി മണ്ണിനടിയിലായി.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മരണം 10 ആയി

സംസ്ഥാനത്ത് കനത്ത ദുരിതം വിതച്ച് പെരുമഴ തുടരുന്നു.
മഴക്കെടുതിയിൽ സംസ്ഥാനത്ത് പത്ത് പേർ മരിച്ചു. ഇതിൽ മൂന്ന് പേർ ഇടുക്കി ജില്ലക്കാരാണ്.
ചിന്നക്കനാലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രാജശേഖരൻ നിത്യ ദമ്പതികളുടെ ഒരു വയസ്സുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറത്തും ഇടുക്കിയിലും ഉരുൾപൊട്ടി.
മൂന്നാറും നിലമ്പൂരും ഇരിട്ടിയുമടക്കം നിരവധി ചെറുപട്ടണങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു.
പെരിയാറും പമ്പയും ചാലിയാറും മണിമലയാറും കരകവിഞ്ഞു.
റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

3. കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും, സർക്കാർ ജനങ്ങളുടേതായിരിക്കും: പ്രധാനമന്ത്രി

കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കശ്മീരിലെ പുതിയ സർക്കാർ ജനങ്ങളുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശമാക്കി വിഭജിച്ചത് സംബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

4. കനത്ത മഴ രണ്ടുദിവസം കൂടി തുടരും

പശ്ചിമബംഗാൾ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണം.
രണ്ട് ദിവസംകൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

5. കർണാടകയിലും കനത്ത മഴ തുടരുന്നു

കർണാടക-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിലും കനത്ത മഴ തുടരകുകയാണ്.
മഹാരാഷ്ട്രയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മുങ്ങി 14 പേരിച്ചു.
വടക്കൻ കർണാടകയിൽ മഴക്കെടുതിയിൽ മരണം ഒമ്പതായി.
മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളിലും മഴ ശക്തമാണ്.

6. ശ്രീറാം വെങ്കിട്ടരാമനെ ഐസിയുവിൽനിന്ന് മാറ്റി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടറാമിനെ ഐസിയു വിൽ നിന്ന് മാറ്റി.
ഇന്നു ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.
ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയാണെന്ന് ഡോക്ടർമാർ വിലയിരുത്തി.
അതേസമയം മ്യൂസിയം സിഐ ഉൾപ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

7. ജമ്മു കശ്മീര്‍ വിഷയത്തിൽ പാകിസ്ഥാൻ നിലപാടിനെ അപലപിച്ച് ഇന്ത്യ

പ്രത്യേക പദവി എടുത്ത് മാറ്റിയത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നായിരുന്നു പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.
വിഭജനത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു.

8. കനത്ത മഴ: സംസ്ഥാനത്ത് 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് അവധി
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

9. മഴക്കെടുതി രൂക്ഷം; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം തേടി സർക്കാർ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ വ്യോമസേനയുടെ സഹായം തേടി സര്‍ക്കാര്‍
പ്രകൃതിക്ഷോഭത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനായാണ് വ്യോമസേനയുടെ സഹായം തേടിയത്.
വയനാട്, മലപ്പുറം ജില്ലകളില്‍ പലയിടത്തുമായി നൂറുകണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്.

10. രാജ്കുമാർ മരിച്ചത് കസ്റ്റഡി മർദ്ദനമേറ്റ് തന്നെ

രാജ്കുമാർ മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്നെന്ന് രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ട്
രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
രണ്ടാം പോസ്റ്റുമോർട്ടത്തിൽ 22 പുതിയ പരിക്കുകളാണ് രാജ്കുമാറിന്റെ ശരീരത്തിൽനിന്ന് തിരിച്ചറിഞ്ഞത്.
First published: August 8, 2019, 10:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading