1. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ.എം ബഷീർ കൊല്ലപ്പെട്ടു
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ ശ്രീരാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചത്.
ശ്രീരാം മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി.
കെ എം ബഷീറിന്റെ മൃതദേഹം തിരുവനന്തപുരത്തെ പൊതുദർശനത്തിന് ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി
മ്യൂസിയത്തിന് സമീപം പബ്ളിക് ഓഫീസിന് മുന്നിലായിരുന്നു അപകടം.
കവടിയാര്‍ ഭാഗത്തു നിന്നെത്തിയ കാര്‍ ബൈക്ക് യാത്രികനായ ബഷീറിനെ ഇടിച്ചു തെറിപ്പിച്ചു.
2. ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ
മാധ്യമപവര്ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
ഇന്ത്യൻശിക്ഷാനിയമം 304 പ്രകാരം മനപൂർവ്വമുള്ള നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
3. ബഷീറിന്റെ മരണത്തിന് ഉത്തരവാദികൾ രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി
കെ.എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ല.
അപകടമരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി
ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചകൾ.
ഒരാളുടെ ജീവൻ നഷ്ടമായെന്നറിഞ്ഞിട്ടും ശ്രീരാം വെങ്കിട്ടരാമനെ പോലീസ് രക്തപരിശോധന നടത്താതെ വിട്ടയച്ചു.
പ്രതിഷേധം ശക്തമായ ശേഷമാണ് പ്രാഥമിക നടപടികൾക്കുപോലും പോലീസ് തയാറായത്.
മദ്യലഹരിയിൽ നിരപരാധിയുടെ ജീവനെടുത്തത് ഐഎഎസ് ഉദ്യോഗസ്ഥൻ എന്നറിഞ്ഞതും പോലീസ് ചട്ടം മറക്കുകയായിരുന്നുവെന്നാണ് ആരോപണം.
5. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി
വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുളളവർ ആദരാഞ്ജലികൾ അർപ്പിക്കാൻ തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ എത്തി.
ജൻമ നാട്ടിലേക്ക് കൊണ്ടു പോയ മൃതദേഹം പുലർച്ചെയോടെ സംസ്ക്കരിക്കും.
ബഷീറിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും നൽകണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
6. ബിജെപി എം.പിമാർക്കുള്ള പരിശീലന പരിപാടി തുടരുന്നു
ബി.ജെ.പി എം.പിമാര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനപരിപാടി ഡല്‍ഹിയില്‍ തുടരുന്നു.
പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിങിലാണ് അഭ്യാസ് വര്‍ഗ എന്ന പേരില്‍ പരിശീലനപരിപാടി നടക്കുന്നത്.
എല്ലാ എം.പി.മാരും പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവർ എം.പിമാരുമായി സംവദിക്കും
7. ചാവക്കാട് കൊലപാതകം: അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്
ചാവക്കാട്ട് നൗഷാദ് കൊലക്കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത്കോണ്‍ഗ്രസ് ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സിപിഎമ്മും SDPIയും ഒരേ കളത്തില്‍ നിന്ന് പഠിച്ചിറങ്ങിയവരാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ സുധാകരന് എം.പി കുറ്റപ്പെടുത്തി.
8. സി ഒ ടി നസീര്‍ വധശ്രമ കേസിൽ എ.എൻ ഷംസീർ എംഎൽഎയുടെ വാഹനം കസ്റ്റഡിയിലെടുത്തു
സി ഒ ടി നസീര്‍ വധശ്രമ കേസില്‍ എ എന്‍ ഷംസീര്‍ MLA ഉപയോഗിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഈ വാഹനത്തില്‍ വെച്ചാണ് ആക്രമണത്തിനുള്ള ഗൂഢാലോചന നടന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പോലീസ് നിഷ്പക്ഷമെങ്കിൽ സ്വാഭാവികമായും അന്വേഷണം ഷംസീറിലേക്ക് എത്തണമെന്ന് കെ സുധാകരൻ എംപി പറഞ്ഞു.
9. ഉന്നാവോ പീഡനക്കേസ് പ്രതിയെ സിബിഐ ചോദ്യം ചെയ്തു
ഉന്നാവോ പീഡനക്കേസിലെ പ്രതി കുൽദീപ് സിങ് സെൻഗാറിനെ സിബിഐ ചോദ്യം ചെയ്തു.
സീതപൂർ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. പെൺകുട്ടിയെ അപകടപ്പെടുത്തിയ ട്രക്ക് ഡ്രൈവറെയും ക്ലീനറേയും മൂന്നു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടിയുടെ അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തി
10. ഭീകരാക്രമണസാധ്യത: കശ്മീരിലും പഞ്ചാബിലും കനത്ത സുരക്ഷ
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കശ്മീരിലും പഞ്ചാബിലും കനത്ത സുരക്ഷ തുടരുന്നു.
അമര്‍നാഥ് യാത്രികരെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ബാരാമുള്ളയിലും ഷോപ്പിയാനിലുമായി രണ്ടു ഭീകരരെ സൈന്യം വധിച്ചു.
കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെനന്ന് പിഡിപിയും കോണ്‍ഗ്രസും ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.