ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിമാനത്തില്‍ ഡല്‍ഹി എയിംസില്‍ എത്തിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഉന്നാവോ വാഹനാപകടത്തില്‍ ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സിബിഐക്ക് കോടതി നിര്‍ദേശം. പെണ്‍കുട്ടിയുടെ ആരോഗ്യനിലയും ചീഫ് ജസ്റ്റിസ് ചോദിച്ചറിഞ്ഞു.
2. ഉന്നാവോ: കുല്‍ദീപ് സിംഗ് സെന്‍ഗറിനെ ബിജെപി പുറത്താക്കി
ഉന്നാവോ കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗര്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. നടപടി എംഎല്‍എക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍. ഉന്നാവോ കേസില്‍ ജയിലിലാണ് എംഎല്‍എ
3. എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ പ്രതിനിധി; നിയമനം കാബിനറ്റ് റാങ്കോടെ
മുന്‍ എംപി എ സമ്പത്ത് ഇനി ഡല്‍ഹിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി. നിയമനം, ചീഫ് സെക്രട്ടറിക്ക് തുല്യമായ ക്യാബിനറ്റ് റാങ്കോടെ. പ്രത്യേക പ്രതിനിധിയുടെ നിയമനം, കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി. തീരുമാനം മന്ത്രിസഭയോഗത്തില്‍.
4. ചാവക്കാട് കൊലപാതകം: മൂന്നു ദിവസമായിട്ടും ഒരാളെപ്പോലും അറസ്റ്റു ചെയ്യാതെ പോലീസ്
ചാവക്കാട് കൊലപാതകത്തില്‍ മൂന്നു ദിവസമായിട്ടും ഒരാളെപ്പോലും അറസ്റ്റു ചെയ്യാതെ പോലീസ്. നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന് സൂചന. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആസൂത്രിത ആക്രമണത്തിന് ശേഷം കൊലയാളി സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചത് എസ്ഡിപിഐ പ്രാദേശിക നേതാവെന്നും വിവരം. പ്രതികള്‍ പരിശീലനം ലഭിച്ചവരെന്ന നിഗമനത്തിലാണ് പൊലീസ്.
5. സംസ്ഥാനത്ത് പ്രളയ സെസ് പ്രാബല്യത്തില്‍
സംസ്ഥാനത്ത് പ്രളയ സെസ് പ്രാബല്യത്തില്‍ വന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരുശതമാനമാണ് വില കൂടുക. സെസ്, ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്പന്നങ്ങള്ക്ക്. 0%,5% ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങള്‍ക്ക് സെസില്ല. സെസ്, പ്രളയ പുനരധിവാസത്തിന് പണം കണ്ടെത്താന്‍ ഇനിമുതല്‍ ബില്ലുകളില്‍ ജിഎസ്ടിക്ക് പുറമെ പ്രളയ സെസും രേഖപ്പെടുത്തും.
6. ട്രോളിംഗ് നിരോധനം അവസാനിച്ചു; സംസ്ഥാനത്തെ തീരമേഖലകള്‍ വീണ്ടും സജീവം
ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ സംസ്ഥാനത്തെ തീരമേഖലകള്‍ വീണ്ടും സജീവം. മത്സ്യ ബന്ധന ബോട്ടുകള്‍ അര്‍ദ്ധരാത്രിയോടെ തന്നെ കടലില്‍ ഇറങ്ങി. ഒരു മാസത്തിലേറെ നീണ്ട വറുതിക്കാലത്തിന് ശേഷം മത്സ്യത്തൊഴിലാളികളാകെ ആഹ്ലാദത്തില്‍.
7. ഫ്രാഞ്ചൈസികള്‍ എത്തിയില്ല; പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം ഉപേക്ഷിച്ചു
കൊച്ചിയില്‍ നടന്ന പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം ഫ്രാഞ്ചൈസികള്‍ എത്താത്തതിനാല്‍ ഉപേക്ഷിച്ചു. ഇതോടെ നെഹ്രു ട്രോഫി വള്ളംകളി ടീമുകള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ഫ്രാഞ്ചൈസികള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ ടീമുകള്‍ സ്പോണ്‍സറെ കണ്ടെത്തിയിരുന്നില്ല. സര്‍ക്കാര്‍ നഷ്ടം നികത്തണമെന്നാണ് ടീമുകളുടെ ആവശ്യം.ലക്ഷങ്ങള്‍ ചെലവഴിച്ച് നടന്ന ചടങ്ങാണ് ഫ്രാഞ്ചൈസികള്‍ എത്താത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചത്. ലേല നടപടികള്‍ നിയന്ത്രിച്ചത് സ്വകാര്യ കണ്‍സള്‍ട്ടന്‍സിയായിരുന്നു.
8. അമ്പലവയല്‍ സദാചാര ആക്രമണം; രണ്ടാം പ്രതി അറസ്റ്റില്‍
അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവതിയേയും യുവാവിനെയും നടുറോഡില്‍ മര്‍ദിച്ച കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍. ലോഡ്ജ് നടത്തിപ്പുകാരനായ തിരുവനന്തപുരം പാപ്പനംകോട് ഇന്ട്രസ്ട്രിയല് എസ്റ്റേറ്റ് മുതുവള്ളി മേലേവീട്ടില്‍ വിജയകുമാറാണ് അറസ്റ്റിലായത്.
9. ബിന്‍ ലാദന്റെ മകന് കൊല്ലപ്പെട്ടതായി സൂചന
അല്‍ ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി യു.എസ് ഇന്റലിജന്‍സ്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്ന ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വാഗ്ദാനം ചെയ്തിരുന്നു.
10. സംസ്ഥാനം സഹകരിക്കുന്നില്ല; കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത് 2000 കോടിയുടെ പദ്ധതികളെന്ന് റെയില്‍വേ മന്ത്രി
സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ കേരളത്തില്‍ രണ്ടായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. പാലക്കാട്ടെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് വി.കെ. ശ്രീകണ്ഠന് എം.പി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം. സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലുള്‍പ്പെടെ വീഴ്ച വരുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതായും ശ്രീകണ്ഠന് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.