1. അഭിമന്യു കൊലക്കേസ്: പിടിയിലാകാനുളള പ്രതികള്‍ എസ്ഡിപിഐയുടെ സംരക്ഷണയില്‍ എന്നതിന് തെളിവുകള്‍
അഭിമന്യു കൊലക്കേസില്‍ പിടിയിലാകാനുളള പ്രതികള്‍ എസ്ഡിപിഐ യുടെ സംരക്ഷണയില്‍ എന്നതിന് തെളിവുകള്‍. പ്രതികളില്‍ ഒരാളുടെ അമ്മ ഇക്കാര്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 ന് ലഭിച്ചു. കേസില്‍ പിടികിട്ടാനുള്ള രണ്ടു പ്രതികളും പൊലീസിന്റെ മൂക്കിനു താഴെ ഉണ്ടെന്ന സൂചനകള്‍ ആണ് കുടുംബം നല്‍കുന്നത്. ചാവക്കാട് നൗഷാദ് കൊലക്കേസിലും എസ്ഡിപിഐ ആണ് പ്രതിക്കൂട്ടില്‍ എന്നിരിക്കെയാണ് പൊലീസിന്റെ ഈ അനാസ്ഥ.
2. ചാവക്കാട് കൊലപാതകം: മുഖ്യ ആസൂത്രകന്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് കാരി ഷാജിയെന്ന് ദൃക്സാക്ഷി
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ ആസൂത്രകന്‍ എസ്ഡിപിഐ പ്രാദേശിക നേതാവായ കാരി ഷാജിയെന്ന് ദൃക്സാക്ഷി അബ്ദുള്‍ സുഹജ് ന്യൂസ് 18 നോട്. പുന്നയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായ അഷ്റഫിനും സംഭവത്തില്‍ ബന്ധമുണ്ട്. കാരി ഷാജി സൂചന നല്കി രണ്ട് മിനുട്ടിനകമാണ് അക്രമികള്‍ എത്തിയത് എന്നും പള്ളിയില്‍ ഓടിക്കയറിയതിനാല്‍ ആണ് താന്‍ രക്ഷപ്പെട്ടത് എന്നും സുഹജ് വെളിപ്പെടുത്തി. അന്വേഷണ സംഘത്തിനും സുഹജ് മൊഴി നല്‍കിയിട്ടുണ്ട്.
3. യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഭീകരവാദത്തെ ചെറുക്കുന്നതില്‍ രാജ്യം വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്തില്ല
4. അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയം; ചൊവാഴ്ച്ച മുതല്‍ വാദം കേള്‍ക്കും
അയോധ്യ തര്‍ക്ക ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയമെന്ന് സുപ്രീംകോടതി. ഈ സാഹചര്യത്തില്‍ കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. അയോധ്യ ഭൂമിത്തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള അവസാനവട്ട ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. അടുത്ത ചൊവാഴ്ച്ച മുതല്‍ ഭരണഘടനാ ബെഞ്ചില്‍ അന്തിമ വാദം ആരംഭിക്കും. ദിവസവും വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്കിയ 2010ലെ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അടക്കമാകും വാദം നടക്കുക.
5. തീവ്രവാദ ഭീഷണി: അമര്‍നാഥ് തീര്‍ഥാടകര്‍ കാശ്മീര്‍ വിട്ടു പോകണമെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടം
തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ കാശ്മീര്‍ വിട്ടു പോകണമെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടം കര്‍ശന നിര്‍ദേശം നല്കി . ഭീകര സാനിധ്യമുണ്ടെന്ന രഹസ്യാന്വേഷണ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പാകിസ്താന് ഭീകരര്‍ അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യം വെച്ചു എന്ന സൈന്യത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സര്‍ക്കാര്‍ തീര്‍ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പാര്‍ട്ടി എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കുമടക്കം പരിക്കേറ്റ എറണാകുളം ലാത്തിചാര്‍ജിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഐ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും എല്‍ദോ എബ്രഹാം എംഎല്‍എയും അടക്കമുളള നേതാക്കള്‍ക്ക് പരിക്കേറ്റ ലാത്തി ചാര്‍ജ്ജിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവാണ് മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. കെപി രാജേന്ദ്രന്, പിപി സുനീര്‍, വി ചാമുണ്ണി എന്നിവരാണ് അംഗങ്ങള്‍. സിഐ ഓഫീസിലേക്ക് നിശ്ചയിച്ച മാര്‍ച്ച് ഐ ജി ഓഫീസിലേക്ക് മാറ്റാനുളള തീരുമാനം, ലാത്തി ചാര്‍ജ്ജിലേക്ക് നയിച്ച സാഹചര്യം എന്നിവ അന്വേഷിക്കും.
8. കുമാറിന്റെ മരണം: ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
പാലക്കാട് ഏആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാംപിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പാലക്കാട് എസ്പി വ്യക്തമാക്കി. സംഭവത്തില്‍ എസ്സി-എസ്ടി കമ്മീഷന് ക്യാംപിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സജിനി മുഖ്യമ്രന്തിയെ സന്ദര്‍ശിച്ചു.
9. ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം
ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി കേരള സര്‍വ്വകലാശാല സെനറ്റിലേക്കുള്ള രണ്ട് പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കിയെന്ന് സിപിഐഎം ആരോപിച്ചു. സിപിഎം നോമിനികളെ ഒഴിവാക്കി സംഘപരിവാര്‍ ബന്ധമുള്ളവരെ ലിസ്റ്റില്‍ തിരികി കയറ്റിയെന്നാണ് ആരോപണം.
10. വിരമിച്ച IAS ഉദ്യോഗസ്ഥരുടെ പുനര്‍നിയമനം തുടരുന്നു; വീണ്ടും ടി. ബാലകൃഷ്ണന്
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, 2011ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം വിവിധ പദവികളില്‍ തുടര്‍ന്നുവരികയായിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ തസ്തിക സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാന നഗര വികസന പദ്ധതി - രണ്ടില്‍ സ്പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ചാണ് നിലവില്‍ പദ്ധതിയുടെ എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചുവരുന്ന ബാലകൃഷ്ണനെ നിയമിച്ചത്. എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനര്‍സ്ഥാനം ഔദ്യോഗികപദവിയല്ല. ഈ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ അനുമതിയോടെ ഇപ്പോഴത്തെ തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.