1. അഭിനന്ദന് വര്‍ത്തമാനെ പിടികൂടിയ പാക് കമാന്‍ഡോയെ ഇന്ത്യന്‍ സൈന്യം വധിച്ചുഇന്ത്യന് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ പിടികൂടിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക് കമാന്‍ഡറെ ഇന്ത്യന്‍ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിലെ നഖ്യാല്‍ മേഖലയില്‍ ഭീകരവാദികളെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് പാക് സൈന്യത്തിന്റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദറായ അഹമ്മദ് ഖാന് കൊല്ലപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2. അഭിമാനനിമിഷം; ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്ചന്ദ്രയാന് രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം 9.50നാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും. ഇതോടെ, അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടവും ചന്ദ്രയാന്‍ കടന്നിരിക്കുകയാണ്.
3. കശ്മീരിന്റെ പ്രത്യേക പദവി: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്ഇന്ത്യക്കെതിരെ പാകിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
4. നാളെ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്ട്ട്സംസ്ഥാനത്തെ ചില ജില്ലകളില്‍ നാളെ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
5. 2018 പ്രളയം: സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക KSEB ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിതിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിനു പിന്നാലെ സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 131 കോടിരൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വൈദ്യുതി മന്ത്രി എംഎം മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. 131.26 കോടി രൂപയാണ് കെഎസ്ഇബി ഇന്ന് കൈമാറിയിരിക്കുന്നത്. നേരത്തെ ജീവനക്കാരില്‍ നിന്ന് പിരിച്ച തുകെ കൈമാറാത്തത് വിവാദമായിരുന്നു.
6. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നുമലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തിന് ആശ്വാസമായി ബിസിസിഐ നടപടി. താരത്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചു. ഇതോടെ അടുത്ത സെപ്റ്റംബറില്‍ താരത്തിന്റെ വിലക്ക് അവസാനിക്കും. 2013 ലായിരുന്നു ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. സുപ്രീംകോടതി നിര്‍ദേശം അനുരിച്ചാണ് ബിസിസിഐയുടെ നടപടി.
7. മാധ്യമപ്രവര്‍ത്തകന്റെ മരണം: വാഹന ഉടമ വഫ ഫിറോസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തുശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ വാഹന ഉടമ വഫ ഫിറോസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പാണ് നടപടിയെടുത്തത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
8. ജാതി അധിക്ഷേപത്തെ തുടര്‍ന്ന് പൊലീസുകാരന്റെ ആത്മഹത്യ: എ ആര് ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്എആര് ക്യാമ്പ് കോണ്‍സ്റ്റബിള്‍ അഗളി സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മേലുദ്യോഗസ്ഥന്റെയും ചില കോണ്‍സ്റ്റബിള്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് കുമാര്‍ ആത്മഹത്യ ചെയ്തുവന്നാണ് കേസ്. ക്യാമ്പില്‍ നിരന്തരപീഡനവും ജാതീയ അവഹേളനവും നേരിട്ടതായും കുമാറിന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മാസം 25ന് ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപമാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
9. സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം: അറ്റോര്‍ണി ജനറല്സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശവുമായി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍. സൈബര്‍ കുറ്റകൃത്യങ്ങളും ഭീകരതയും തടയാന്‍ ഇത് ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും നോട്ടീസയച്ചു.
10. മുന്‍ എംഎല്‍എ, സിനിമാ സംവിധായകന്, ലീഗ് മന്ത്രിയുടെ പിഎ, മുന്‍ വി ി എന്നിവര്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്പിള്ളസംസ്ഥാനത്ത് കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കൊടുങ്ങല്ലൂര്‍ മൂന് എംഎല്‍എയും എസ്എന്‍ഡിപി യൂണിയന്റെ പ്രസിഡന്റുമായ ഉമേഷ് ചള്ളിയില്‍, സേവാദളിന്റെ സംസ്ഥാന സെക്രട്ടറി പ്രകാശ്, ജനറല്‍ സെക്രട്ടറി തോമസ് മാത്യു, സംവിധായകന് സോമന് അമ്പാട്ട്, കോഴിക്കോട് മുന്‍ മേയറും പ്രമുഖ അഭിഭാഷകനായ യു ടി രാജന് തുടങ്ങി നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.