• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ...

top-news

top-news

 • News18
 • Last Updated :
 • Share this:
  1. മുത്തലാഖ് ക്രിമിനല്‍ കുറ്റം; രാജ്യസഭയും ബില്‍ പാസാക്കി

  ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കിയുള്ള മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കി. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.
  നേരത്തെ 78നെതിരെ 302 വോട്ടുകള്‍ക്ക് ബില്‍ ലോക്സഭ പാസാക്കിയിരുന്നു.
  2017-ല്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയുള്ള സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചത്.

  2. ഡി.എൻ.എ പരിശോധനക്കായി ബിനോയ് രക്ത സാമ്പിൾ നൽകി

  ഡി.എൻ.എ. പരിശോധനക്കായി ബിനോയ് കോടിയേരി രക്ത സാമ്പിൾ നൽകി.
  രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനാഫലം കോടതിയിൽ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.
  ഇക്കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി ഡി.എൻ.എ ടെസ്റ്റിന് ഹാജരാവാൻ ബിനോയിയോട് നിർദ്ദേശിച്ചിരുന്നു.

  3. ഉന്നാവോ പീഡന ഇര അപകടത്തിൽ പെട്ട സംഭവം: കേസിലെ പ്രതിയായ ബിജെപി എംഎൽഎക്കെതിരെ കൊലക്കേസ്

  ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടി അപകടത്തിൽ പെട്ട സംഭവത്തിൽ പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎൽഎക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
  നിലവിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെതിരെയാണ് യുപി പൊലീസ് കൊലക്കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  പെൺകുട്ടിയുടെ യാത്രാ വിവരം സുരക്ഷാ ഉദ്യോഗസ്ഥർ സെങ്കാറിന് ചോർത്തി നൽകിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

  4. കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർഥയെ കാണാനില്ല

  ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകൻ വി. ജി സിദ്ധാർഥയെ കാണാനില്ല.
  തിങ്കളാഴ്ച വൈകുന്നേരം മുതലാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്.
  ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥൻ കൂടിയായ സിദ്ധാർഥ  ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മരുമകനാണ്.

  5. ജോലി സമയത്ത് ഫോണിൽ കളിക്കുന്നവർക്കെതിരെ നടപടി: താക്കീതുമായി മുഖ്യമന്ത്രി

  ജോലി സമയത്ത് മൊബൈൽ ഫോണും കുത്തി സമയം കളയുന്നവർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
  ജോലിക്കിടെയുള്ള ഫോണിൽ കളി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
  സെക്രട്ടറിയേറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ നേരമ്പോക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ‌‌‌
  ജോലി ചെയ്യാതെ മാറി നിൽക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

  6. PSCയെ തകർക്കാൻ ഗൂഢശ്രമം: ആരോപണങ്ങൾ തള്ളി ചെയർമാൻ എം.കെ.സക്കീർ

  പി എസ് സിയെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്ന് ചെയര്‍മാന്‍ എം.കെ.സക്കീർ.
  പിഎസ് സിയുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ള ഏജൻസികളുടെ അന്വേഷണം അനുവദിച്ചാൽ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഇല്ലാതാകുമെന്നാണ് പിഎസ് സി ചെയർമാൻ പറയുന്നത്.
  പി എസ് സിയുടെ വിശ്വാസ്യത അടക്കം ചോദ്യം ചെയ്ത് നിലവിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂസ്18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

  7. സ്വാശ്രയ മെഡിക്കൽ പ്രവേശനം; ബാങ്ക് ഗ്യാരണ്ടിക്കെതിരെ രക്ഷിതാക്കളുടെ സംഘടന: സർക്കാർ അഭിഭാഷകരെ നിയമിക്കണമെന്ന് ആവശ്യം

  സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനെതിരെ സ്വാശ്രയ കോളജുകളിലെ രക്ഷിതാക്കളുടെ സംഘടനയായ പാംസ്(പാരന്റ്സ് അസോസിയേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ്) രംഗത്ത്.
  സുപ്രീംകോടതി തീരുമാനത്തിൽ വിദ്യാർഥികൾക്ക് അനുകൂല വിധി ഉണ്ടാകുന്നതിനായി സർക്കാർ സൂപ്പർ സീനിയർ അഭിഭാഷകരെ കോടതിയിൽ അണിനിരത്തണമെന്നാണ് ഇവരുടെ ആവശ്യം.

  8. ആള്‍ക്കൂട്ടക്കൊല പ്രതിരോധിക്കാനുള്ള മന്ത്രിമാരുടെ സംഘത്തെ അമിത്ഷാ നയിക്കും

  ആൾക്കൂട്ടക്കൊല പ്രതിരോധിക്കാനുള്ള മന്ത്രിമാരുടെ സംഘത്തെ ആഭ്യന്തരമന്ത്രി അമിത്ഷാ നയിക്കും.
  കഴിഞ്ഞ വർഷം രൂപീകരിച്ചതാണ് ഈ സംഘം. ആൾക്കൂട്ടക്കൊല പ്രതിരോധിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനാണ് ഈ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
  രണ്ട് തവണ ഈ സംഘം ചർച്ച നടത്തിയിട്ടുണ്ട്.
  ഈ സംഘത്തെ പുനർനിർമിക്കേണ്ടതില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

  9. എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദനം: പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

  എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെ സി.പി.ഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നു ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.
  ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വ്യാപകമായി മര്‍ദിച്ചു.
  സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ആളെ സ്ഥലത്തക്ക് വിളിച്ചില്ല.
  മാര്‍ച്ചില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം പൊലീസിന് ഒഴിവാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  10. ക്രിക്കറ്റ് താരം പൃഥ്വിഷായ്ക്ക് സസ്പെൻഷൻ

  ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷോയ്ക്ക് സസ്‌പെൻഷൻ.
  എട്ടു മാസത്തേക്കാണ് പൃഥ്വി ഷായെ ബിസിസിഐ സസ്പെൻഡ് ചെയ്തത്.
  ഉത്തേജക മരുന്നിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
  First published: