• HOME
  • »
  • NEWS
  • »
  • kerala
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

  • News18
  • Last Updated :
  • Share this:
    1. എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള CPI നേതാക്കള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

    എറണാകുളത്ത് CPI മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എല്‍എല്‍എയെ തിരിച്ചറിയുന്നതില്‍ എസ്‌ഐക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

    2. നിലമ്പൂര്‍ ഭൂദാനത്ത് നിന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 46 ആയി

    മണ്ണിടിച്ചിലുണ്ടായ ഭൂദാനത്ത് ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം മരണസംഖ്യ 46 ആയി ഉയര്‍ന്നു. ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുന്നത്. അതേസമയം, ഇന്നലെ കണ്ടെടുത്ത ജവാന്‍ വിഷ്ണുവിന്റെ മൃതദേഹം ഭൂദാനത്തെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

    3. പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

    വയനാട് പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. പുഴയോട് ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പുത്തുമലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 11 ആയി. ആറു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

    4. മഴക്കെടുതി: കാര്‍ഷിക മേഖലയിലെ ഇതുവരെയുള്ള നഷ്ടം 1188 കോടി രൂപയെന്ന് കൃഷി മന്ത്രി

    ഇത്തവണ പ്രളയത്തില്‍ കാര്‍ഷിക മേഖലയിലെ ഇതുവരെയുള്ള നഷ്ടം 1188 കോടി രൂപയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. 33000 ഹെക്ടറില്‍ ഗുരുതര കൃഷിനാശം സംഭവിച്ചു. രണ്ട് വര്‍ഷത്തേക്ക് കാര്‍ഷിക മോറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.

    5. ഹിമാചല്‍ പ്രദേശില്‍ പേമാരിയും മണ്ണിടിച്ചിലും; 18 പേര്‍ കൊല്ലപ്പെട്ടു; എട്ടുപേരെ കാണ്മാനില്ല

    ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍ ഷിംലയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡില്‍ എട്ടോളം ആളുകളെ കാണ്മാനില്ല. എട്ടുപേര്‍ ഷിംലയിലും കുളു, സിര്‍മോര്‍, സോളന്‍, ചംബ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ഉനയിലും സ്പിതിയിലും ഓരോരുത്തരും വീതവുമാണ് മരിച്ചത്.

    6. പ്രളയത്തിനിടെ മനുഷ്യാവകാശ ലംഘനം; ക്യാന്‍സര്‍ രോഗികള്‍ അടക്കമുള്ള കുടുംബത്തെ ക്യാംപില്‍ പ്രവേശിപ്പിച്ചില്ല

    പ്രളയകാലത്ത് കോട്ടയത്ത് ക്യാന്‍സര്‍ രോഗികളടക്കം ഉള്‍പ്പെട്ട കുടുംബത്തിന് നേരിടേണ്ടിവന്നത് ക്രൂരമായ മനുഷ്യാവകാശലംഘനം. വീട്ടില്‍ വെള്ളം കയറിയില്ലെന്ന ഒറ്റക്കാരണത്താല്‍ ഗുരുതരരോഗങ്ങളാല്‍ വലയുന്ന കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ചില്ല. അധികൃതര്‍ കരുണ നിഷേധിച്ചതോടെ അര പൊക്കം വെള്ളത്തില്‍ ഒരു കിലോമീറ്ററോളം നടന്നാണ് കാന്‍സര്‍ രോഗിയായ വീട്ടമ്മ ദിവസവും കൂലിപ്പണിക്ക് പോയത്. രാജലക്ഷ്മി എന്ന വീട്ടമ്മയ്ക്കും കുടുംബത്തിനുമാണ് ക്രൂരമനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നത്.

    7. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഹരിയാന മുന്‍ മുഖ്യമന്ത്രി

    കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിംഗ് ഹൂഡ. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദമുയര്‍ത്തി ഹൂഡ റോത്തക്കില്‍ മഹാപരിവര്‍ത്തന്‍ റാലി സംഘടിപ്പിച്ചു.കോണ്‍ഗ്രസിന് ദിശാ ബോധം നഷ്ടമായെന്ന് ഹൂഡ പറഞ്ഞു.

    8. സഭയില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ വത്തിക്കാന്‍ ഇടപെടണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

    സഭയില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ വത്തിക്കാന്‍ ഇടപെടണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. FCC അസത്യ പ്രചരണങ്ങളാണ് നടത്തുന്നതെന്നും തന്നെ അന്യായമായി പുറത്താക്കുകയാണെന്നും സിസ്റ്റര്‍ വത്തിക്കാനയച്ച വിശദീകരണത്തില്‍ പറയുന്നു..പുറത്താക്കല്‍ നടപടിക്കെതിരെ വെള്ളിയാഴ്ചയാണ് സിസ്റ്റര്‍ ലൂസി കളപ്പുര റോമില്‍ പരസ്ത്യ സഭകളുടെ ചുമതലുള്ള പ്രീഫക്ടിന് വിശദീകരണക്കത്ത് അയച്ചത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും വിശദീകരണം കൈമാറിയിട്ടുണ്ട്. കാര്‍ വാങ്ങിയെന്നും പുസ്തം എഴുതിയെന്നും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നും പറഞ്ഞാണ് തനിക്കെതിരെ നടപടികള്‍ തുടങ്ങിയത്.

    9. ബഷീറിന്റെ കൊലപാതകം; പൊലീസ് റിപ്പോര്‍ട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്: ഫോണ്‍ കാണാതായതില്‍ അന്വേഷണം വേണമെന്ന് ആവശ്യം

    മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കാറിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്. പരാതി കൊടുക്കാന്‍ വൈകിയിട്ടില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധി സെയ്ഫുദീന്‍ ഹാജിപറഞ്ഞു. പൊലീസിന്റെ റിപ്പോര്‍ട്ട് ഞെട്ടിച്ചുവെന്നും അദ്ദേഹം. വീഴ്ചകളെ വെള്ളപൂശാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

    10. BJPയിലേക്ക് വീണ്ടും; സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് രണ്ടു മുന്‍ എംപിമാര്‍ കൂടി BJPയില്‍

    സമാജ് വാദി പാര്‍ട്ടി മുന്‍ എംപിമാരായ സഞ്ജയ് സേഥും സുരേന്ദ്ര സിംഗ് നഗറും ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ എം പി സഞ്ജയ് സിംഗ് കോണ്‍ഗ്രസിലെ അംഗത്വവും രാജ്യസഭാ എംപി സ്ഥാനവും ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

    First published: