1. മൂന്നു സൈനിക വിഭാഗങ്ങൾക്കും കൂടി ഒറ്റ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രിരാജ്യത്തെ മൂന്നു സൈനിക വിഭാഗങ്ങൾക്കും കൂടി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പേരിൽ ഒറ്റ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് സുപ്രധാന പ്രഖ്യാപനം.
നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുക എന്നതാണ് അടുത്ത ലക്‌ഷ്യം.
ജനസംഖ്യ വർധന തടയാൻ ചർച്ച വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ഭാവി പദ്ധതികൾ വ്യക്തമാക്കിയുമായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.
2. 73-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യംസ്വാതന്ത്ര്യദിന നിറവിൽ രാജ്യം. എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം രാഷ്ട്രം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
രാഷ്ട്രപിതാവിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തി.
കർശന നിയന്ത്രണങ്ങളിൽ ഇളവില്ലാത്ത ജമ്മു കശ്മീരിൽ ഗവർണർ സത്യപാൽ മാലിക് പതാകയുയർത്തി.
3. മഴക്കെടുതിയിൽ മരണം 108 ആയി; ഓറഞ്ച് അലർട്ട് പിൻവലിച്ചുസംസ്ഥാനത്ത് ഒരാഴ്ചയിലേറെയായി തുടർന്ന കനത്തമഴയ്ക്ക് ശമനം.
മഴക്കെടുതിയിൽ ഇതുവരെ മരണം 108 ആയി.
നാളെ ഒരിടത്തും ഓറഞ്ച് അർട്ടില്ല
കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുന്നു.
4. ദുരന്തത്തിനു മുന്നില്‍ തളര്‍ന്നിരിക്കരുതെന്നും എല്ലാ വൈഷമ്യങ്ങളേയും മറികടന്ന് മുന്നോട്ടു പോയെ പറ്റൂവെന്നും മുഖ്യമന്ത്രിദുരന്തത്തിനു മുന്നില്‍ തളര്‍ന്നിരിക്കരുതെന്നും എല്ലാ വൈഷമ്യങ്ങളേയും മറികടന്ന് മുന്നോട്ടു പോയെ പറ്റൂവെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയബാധിതര സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.
ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയർത്തി.
5. ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനംബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ ഉണ്ടായിരുന്നവർക്ക് മോചനം.
ഗ്രേസ് വൺ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം.
കപ്പലിൽ ഉണ്ടായിരുന്നത് മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാർ.
6. മലപ്പുറം ഭൂദാനത്ത് മരണം 33 ആയി; ഇനി കണ്ടെത്താനുള്ള 26 പേരെ കൂടിമണ്ണിടിച്ചിലുണ്ടായ ഭൂദാനത്ത് കാലാവസ്ഥ അനുകൂലമായതോടെ തെരച്ചില്‍ ഊര്‍ജിതം.
മൂന്ന് മൃതദേഹം കൂടി ഇന്ന് കണ്ടെത്തി.
ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി.
ഭൂദാനത്ത് ഇനി കണ്ടെത്താനുള്ളത് 26 പേരെ.
7. വയനാട് പുത്തുമലയിൽ ഇനി തിരച്ചിൽ ഏഴുപേർക്കുവേണ്ടിവയനാട് മേപ്പാടി പുത്തുമല ദുരന്തത്തില്‍ കാണാതായ ഏഴുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.
ദുരന്തത്തില്‍പ്പെട്ടവര്‍ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങള്‍ മാപ്പിങ്ങിലൂടെ അടയാളപ്പെടുത്തി തിരച്ചില്‍.
പരിശോധനയ്ക്കായി സ്‌നിഫർ ഡോഗുകളുമുണ്ട്.
8. ഒമ്പത് ജില്ലകളിൽ വെള്ളിയാഴ്ച ഭാഗികമായി വിദ്യാഭ്യാസ അവധിഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
കോട്ടയം, മലപ്പുറം ജില്ലകളിലെ മൂന്നു താലൂക്കുകളിലും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഒരു താലൂക്കിലുമാണ് അവധി.
മറ്റ് ജില്ലകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്
9. മാധവ് ഗാഡ്ഗിലിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദൻമാധവ് ഗാഡ്ഗിലിനെ വീണ്ടും പിന്തുണച്ച് മുൻമുഖ്യമന്ത്രി വിഎസ് അചുതാനന്ദൻ.
കുന്നില്‍ മുകളിലെ തടയണ നിര്‍മ്മാണവും പാറഖനനവും ദുരന്തത്തിനിടയാക്കുമെന്ന് ജനപ്രതിനിധികള്‍ക്ക് മനസിലായിട്ടില്ല.
പശ്ചിമഘട്ട മലനിരകളിലെ കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടൽ വേണമെന്നും വിഎസ്.
10. ദുരന്തത്തിലേക്ക് നയിച്ചത് കുറഞ്ഞ സമയത്ത് കൂടുതൽ മഴ പെയ്തത്അസാധാരണമായ രീതിയില്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ പെയ്തതാണ് സംസ്ഥാനത്തെ വീണ്ടുമൊരു ദുരന്തത്തിലേയ്ക്ക് നയിച്ചത്.
ഇത്തവണ മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല പ്രവചനം പൂര്‍ണമായി തെറ്റിയിരുന്നു.
ആഗോളതലത്തില്‍ വന്ന കാലാവസ്ഥാ വ്യതിയാനം മണ്‍സൂണിനെയും ബാധിച്ചു എന്നാണ് അനുമാനം.
വരും വര്‍ഷങ്ങളിലും സാഹചര്യം ആവര്‍ത്തിച്ചേക്കും എന്നാണ് വിദഗ്ധ അഭിപ്രായം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.