Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ അറിയാം

news18-malayalam
Updated: August 22, 2019, 10:49 PM IST
Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ
top news
  • Share this:
1. പി ചിദംബരത്തിന് ജാമ്യമില്ല; ഓഗസ്റ്റ് 26 വരെ സിബിഐ കസ്റ്റഡിയിൽ

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി

ഓഗസ്റ്റ് 26 വരെ പി. ചിദംബരം സിബിഐ കസ്റ്റഡിയിൽ
ദിവസവും അരമണിക്കൂർ അദ്ദേഹത്തിന് സന്ദർശകരെ കാണാം

2. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം; ജയിൽമോചിതനായി

വണ്ടിച്ചെക്ക് കേസിൽ യുഎഇ-യിൽ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം.
എം എ യൂസഫലിയുടെ സജീവ ഇടപെടലാണ് മോചനം എളുപ്പമാക്കിയത്.
തുഷാറിനെ ചിലർ മനഃപൂർവം കുടുക്കിയതാണെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും പിതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തുഷാറിന് നിയമപരമായ എല്ലാ സഹായവും നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു.

3. പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു

പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു.
വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
നിര്‍മ്മാണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇതിൽ മന്ത്രിക്ക് പങ്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു.

4. കെവിൻ ദുരഭിമാന കൊലക്കേസിൽ 10 പ്രതികൾ കുറ്റക്കാർ

കേരളത്തെ ഞെട്ടിച്ച കെവിൻ ദുരഭിമാന കൊലക്കേസിൽ പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി.
കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് അടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു.
കേസ് ദുരഭിമാനക്കൊല തന്നെയാണെന്ന കണ്ടെത്തലും കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തി.

5. അപകടമുണ്ടായപ്പോൾ കാറോടിച്ച് ശ്രീറാം വെങ്കിരാമൻ തന്നെ

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്നതിന് കൂടുതല്‍ തെളിവുകള്‍.
ഡ്രൈവര്‍ സീറ്റിലുള്ള സീറ്റ് ബെല്‍റ്റിലെ വിരലടയാളങ്ങള്‍ ശ്രീറാമിന്റേത് ആണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
എന്നാല്‍ സ്റ്റിയറിങ്ങിലെ വിരലടയാളങ്ങള്‍ വ്യക്തമായിട്ടില്ല.

6. യൂണിവേഴ്‌സിറ്റി കോളേജ്: പോലീസിനും പി.എസ്.സിയ്ക്കും ഹൈക്കോടതി വിമര്‍ശനം

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പോലീസിനും പി.എസ്.സിയ്ക്കും ഹൈക്കോടതി വിമര്‍ശനം.
കേസിലെ നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു വിമർശനം.
കേസില്‍ എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ലെന്ന് വ്യക്തമാക്കി.

7. പുത്തുമലയിലും ഭൂദാനത്തും പുതിയതായി മൃതദേഹം കണ്ടെത്തിയില്ല; തെരച്ചിൽ തുടരുന്നു

ഉൾപൊട്ടലുണ്ടായ നിലമ്പൂർ ഭൂദാനത്ത് തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ചക്ക് ശേഷം ഭൂദാനത്ത് നിന്നും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇതുവരെ 48 പേരുടെ മൃതദേഹങ്ങൾ ആണ് ഭൂദാനത്തു നിന്നും ലഭിച്ചിട്ടുള്ളത്.
വയനാട്ടിലെ മേപ്പാടി പുത്തുമലയിലും കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു.
12 മൃതദേഹങ്ങൾ കണ്ടെത്തി.
അഞ്ച് പേർക്ക് വേണ്ടിയാണ് തെരച്ചിൽ.
വടുവഞ്ചാൽ പരപ്പൻപാറ വഴി നിലമ്പൂർ വനമേഖലയിലാണ് ഇന്ന് തെരച്ചിൽ.

8. ഉരുൾപൊട്ടൽ സാധ്യത; നേര്യമംഗലത്ത് ആളുകളെ മാറ്റിപാർപ്പിച്ചു

എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
46 ഏക്കര്‍ ഭാഗത്തുള്ള 30 കുടുംബങ്ങളെയാണ് നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.
കനത്ത മഴയില്‍ ഭൂമി വിണ്ടുകീറിയ ഈ പ്രദേശത്ത് ഇന്നലെ രാത്രി മണ്ണിടിച്ചിലുണ്ടായിരുന്നു.
ജിയോളജി വിഭാഗം സ്ഥലത്ത് പരിശോധന നടത്തി

9. ആലുവ എഎസ്ഐയുടെ ആത്മതഹ്യ: എസ്.ഐയ്ക്ക് സ്ഥലംമാറ്റം

കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്‌റ്റേഷനിലെ എഎസ്ഐ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ എസ്ഐയ്ക്ക് സ്ഥലംമാറ്റം.
എസ്ഐ രാജേഷിനെ കോട്ടയം എസ്.പി ഓഫീസിലേക്കാണ് സ്ഥലംമാറ്റിയത്.
രാജേഷിനെതിരെ എഎസ്ഐ ബാബുവിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
കേസിൽ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷും റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോനും അന്വേഷണമാരംഭിച്ചു.

10. തുഷാറിന്‍റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് ശ്രീധരൻപിള്ള

തുഷാറിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ പകപോക്കലുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള. ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കണം.
തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്ത് ചെയ്തു എന്ന് പുറത്ത് പറയാൻ സൗകര്യമില്ല.
തുഷാറിനെ കെണിയിൽ പെടുത്തിയത് സി പി എം ആണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
First published: August 22, 2019, 10:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading